HOME
DETAILS

സ്വകാര്യവ്യക്തിയുടെ വയല്‍ നികത്തല്‍ നടപടിക്ക് കലക്ടറുടെ പച്ചകൊടി; മന്ത്രിയുടെ ഉത്തരവുണ്ടായിട്ടും സ്ഥലം സന്ദര്‍ശിച്ചില്ല

  
backup
March 19, 2018 | 3:13 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be

ആനക്കര : സ്വകാര്യവ്യക്തിയുടെവയല്‍ നികത്തല്‍ നടപടിക്ക് ജില്ലകലക്ടറുടെ പച്ചകൊടി. തൃത്താലഗ്രാമപഞ്ചായത്തിലെ മേഴത്തൂര്‍ കോടനാട് സ്വകാര്യവ്യക്തി മൂന്നേക്കര്‍ നെല്‍പാടം മണ്ണിട്ട് നികത്തിയസംഭവത്തിലാണ് ജില്ലയുടെ പരമാധികാരികൂടിയായ കലക്ടറുടെ നിസഹകരണ നടപടി. പട്ടാമ്പിയില്‍ അദാലത്തിലെത്തിയ കലക്ടറോട് മാധ്യമപ്രവര്‍ത്തകരും മറ്റും വയല്‍നികത്തിയ സംഭവത്തെകുറിച്ച് ആരായുകയായിരുന്നു. എന്നാല്‍ ഇതിനെതിരേ മാന്യമായ രീതിയിലല്ല അദ്ദേഹം പെരുമാറിയത്. അദാലത്തില്‍ വന്നത് ജനകീയപ്രശ്‌നം തീര്‍ക്കാനാണന്നും അല്ലാതെ സ്ഥലം സന്ദര്‍ശിക്കാനല്ലന്നും കലക്ടര്‍. എന്നാല്‍ ഒമ്പതു മണിക്ക് അദാലത്തിലെത്തേണ്ടഅദ്ദേഹം 12 മണിയോടെയാണ് പങ്കെടുത്തത്. ഒന്നരയായതോടെ അദാലത്ത് അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു.


അദാലത്തിലും വയല്‍നികത്തിയസംഭവത്തിനെതിരേ പൗരസമിതിയും ജനകീയ സമിതിയും രണ്ട് പരാതികള്‍ നല്‍കിയെങ്കിലും കലക്ടറുടെ പ്രതികരണം സ്വകാര്യവ്യക്തിക്ക് സഹായകമാവുന്നരീതിയിലായിരുന്നു. നിങ്ങള്‍ക്ക് റോഡ് വികസനം വേണം പക്ഷേ അതിന് മെറ്റീരിയില്‍സുണ്ടാക്കാന്‍ ഇത്തരം സൗകര്യംചെയ്യേണ്ടിവരും എന്നായിരുന്നുപ്രതികരണം.


കാത്തിരുന്നപരാതിക്കാരെയും റവന്യു അധികാരികളെയും ഇളിമ്പ്യരാക്കി കലക്ടര്‍ സ്ഥലവിടുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് ഇവിടെ നികത്തലുമായി ബന്ധപ്പെട്ട് നാട്ടുകാരും മറ്റും രംഗത്തെത്തുന്നത്. തുടര്‍ന്ന് തൃത്താല വില്ലേജ് ഓഫിസര്‍ക്ക് പരാതി നല്‍കുകയും നികത്തലിനെതിരേ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. എന്നാല്‍ നിരോധം നിലനില്‍ക്കെ തന്നെ ടാറിങ്ങ് മിക്‌സിങ്ങ് യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാനുള്ള യന്ത്രങ്ങളും മറ്റും ഇവിടെ സ്ഥാപിക്കുകയും പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.
വിലക്ക് ലംഘിച്ച് നടത്തുന്നപ്രക്രിയക്കെതിരേ വില്ലേജ് ഓഫിസര്‍ പാലക്കാട് സി.ജെ.എം കോടതിയില്‍ ക്രിമിനല്‍കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അതിനിടെ സ്ഥല ഉടമ സ്റ്റേ നീക്കാന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വലിയൊരു ജനവിഭാഗത്തിന് നാശം വിതക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണിതെന്ന് വിലയിരുത്തികോടതി സ്റ്റേ നീക്കാന്‍ തയ്യാറായില്ല.
തൃത്താല എം.എല്‍.എ വി.ടി.ബല്‍റാം സ്ഥലം സന്ദര്‍ശ്ശിച്ചശേഷം നിയമസഭയില്‍ കൊണ്ടുവരികയും കൃഷിമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് മന്ത്രിനേരിട്ട് കലക്ടര്‍ക്ക് കൈമാറുകയും ചെയ്തു. സ്ഥലം സന്ദര്‍ശിച്ച് പ്രതിക്കെതിരെ പൊലിസിനെ ഉപയോഗിച്ച് കേസെടുത്ത് അറസ്റ്റു ചെയ്യാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നാളിതു വരെയായി ഉത്തരവ് പാലിക്കുവാന്‍ അദ്ദേഹം തയ്യാറായില്ല.


അതേസമയം, നിലവില്‍ ഇത്തരം പ്രകൃതി നശികരണത്തിനെതിരേ സ്വമേധയാ കേസെടുക്കാനും കുറ്റക്കാരെ ജാമ്യമില്ലാവകുപ്പായി അറസ്റ്റു ചെയ്യാനും നിയമം നിലനില്‍ക്കെയാണ് അദ്ദേഹത്തിന്റെ സമീപനം. സ്ഥലം പൂര്‍വസ്ഥിതിയിലാക്കുകയും യന്ത്രസാമഗ്രികള്‍ പിടിച്ചെടുത്ത് രണ്ട് ലക്ഷം പിഴയോടുകൂടി രണ്ട് വര്‍ഷം തടവ് ലഭിക്കുന്ന കുറ്റവുമാണിത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  a month ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  a month ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  a month ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  a month ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  a month ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  a month ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  a month ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  a month ago
No Image

കളിയാക്കിയെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

ആറു മാസം പ്രായമുള്ള മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപ

Kerala
  •  a month ago