HOME
DETAILS
MAL
സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്‍.ടി.സി ഗ്യാരേജില്‍ കടുവ
backup
March 19 2018 | 04:03 AM
സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്‍.ടി.സി ഗ്യാരേജില്‍ കടുവ. ബസ് വാഷിംഗ് സെന്ററിന് സമീപത്തെ കുറ്റിക്കാട്ടിലാണ് കടുവയെ കണ്ടത്. രാവിലെ 6 മണിയോടെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പി.മുഹമ്മദ് കുട്ടിയാണ് കടുവയെ കണ്ടത്. ഉടനെ മെക്കാനിക്കിലെ ജീവനക്കാരായ രവീന്ദ്രന്‍, സതീശന്‍.ഷിബു എന്നിവരെ വിവരമറിയിച്ചു. തുടര്‍ന്ന് ഇവര്‍ വന്ന് ശബ്ദമുണ്ടാക്കിയപ്പോള്‍ കുറ്റിക്കാട്ടില്‍ പതുങ്ങിയ കടുവ ഓടി മറയുകയായിരുന്നു.
ഫോറസ്റ്റ് ഡിപ്പാര്‍റ്റ്‌മെന്റില്‍ വിവരമറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."