HOME
DETAILS
MAL
കണ്ണൂരില്‍ വൃദ്ധയ്ക്ക് ക്രൂരമര്‍ദ്ദനം; ചെറുമകള്‍ക്കെതിരെ കേസ്
backup
March 19 2018 | 06:03 AM
കണ്ണൂര്‍: ആയിക്കരയില്‍ വൃദ്ധയ്ക്ക് ചെറുമകളുടെ ക്രൂരമര്‍ദ്ദനം. കല്യാണി എന്ന 90 വയസുകാരിയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കല്യാണിയുടെ ചെറുമകള്‍ ഉപ്പാലവളപ്പില്‍ ദീപയ്‌ക്കെതിരെ കണ്ണൂര്‍ സിറ്റി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കല്യാണിയെ ദീപ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
പൊലിസും ആരോഗ്യവകുപ്പ് അധികൃതരും വീട്ടിലെത്തി കല്യാണിയെ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."