മാണിക്കെതിരേ വി. മുരളീധരന്‍; അഴിമതിക്കാരെ എന്‍.ഡി.എയില്‍ എടുക്കില്ല
കൊച്ചി: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയോടുള്ള ബി.ജെ.പി നിലപാടില്‍ മാറ്റമില്ലെന്നും അഴിമതിക്കാരെ എന്‍.ഡി.എയില്‍ എടുക്കില്ലെന്നും ബി.ജെ.പി നേതാവും നിയുക്ത രാജ്യസഭാംഗവുമായ വി. മുരളീധരന്‍. ബി.ജെ.പി ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, കെ.എം മാണിയെ എന്‍.ഡി.എയിലേയ്ക്ക് സ്വാഗതം ചെയ്ത പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവനയെ പരോക്ഷമായി തള്ളുകയും ചെയ്തു. എന്‍.ഡി.എയുടെ നിലപാട് അംഗീകരിക്കുന്നവരെ സ്വാഗതം ചെയ്യുന്നുവെന്നാണ് കുമ്മനം ഉദ്ദേശിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു. മാണി നിലപാട് മാറ്റേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജനാധിപത്യപരമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അനുവദിക്കണം. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം ജനപ്രതിനിധികളുമായി ചര്‍ച്ചക്കു തയാറാണെന്നും നിയുക്ത രാജ്യസഭാംഗം പ്രതികരിച്ചു. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിലായിരിക്കും തന്റെ ശ്രദ്ധ. കേരളത്തില്‍ റെയില്‍വേ സംവിധാനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ അധ്യക്ഷന്‍ എന്‍.കെ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസ്ഥാന നേതാക്കളായ പി.എം വേലായുധന്‍, എ.കെ നസീര്‍, രേണു സുരേഷ്, ജിജി ജോസഫ്, നെടുമ്പാശേരി രവി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."