ഗൂഥയില്‍ സ്കൂളിനു നേരെ വ്യോമാക്രമണം: 16 കുട്ടികള്‍ കൊല്ലപ്പെട്ടു
ദമസ്കസ്: സിറിയയിലെ കിഴക്കന്‍ ഗൂഥയില്‍ സ്കൂളിനു നേരെ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 16 കുട്ടികള്‍ കൊല്ലപ്പെട്ടു.
ഇര്ബിന് നഗരത്തില്‍ കുട്ടികളെ താമസിച്ചു പഠിപ്പിക്കുന്ന സ്കൂളിനു നേരെയാണ് ആക്രമണം ഉണ്ടായത്. വിമതരുടെ കൈവശമുള്ള മേഖലകള്‍ കൂടി പിടിച്ചടക്കാന്‍ സിറിയന്‍ സേന നടത്തുന്ന ആക്രമണത്തില്‍ ഇന്നു മാത്രം 32 പേര് കൊല്ലപ്പെട്ടു.
2013 മുതല്‍ വിമതരുടെ കൈവശമുള്ള കിഴക്കന്‍ ഗൂഥ പിടിച്ചടക്കാന്‍ റഷ്യയുടെ പിന്തുണയോടെയാണ് സിറിയന്‍ സര്‍ക്കാര്‍ സേന ആക്രമണം നടത്തുന്നത്.
ഇതിനകം 1400 ല്‍ അധികം പേര് ഇവിടെ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍.
സംഭവത്തില്‍ യു.എന്നില്‍ നിന്നും ലോകരാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയര്‍ന്നതോടെ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് കൃത്യമായി നടപ്പാക്കിയിട്ടില്ല.
അതേസമയം, കിഴക്കന്‍ ഗൂഥയുടെ 80 ശതമാനവും കീഴടക്കിയെന്ന് സര്‍ക്കാര്‍ സേന അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."