മദ്യം സാര്‍വത്രികമാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ചേളാരി: സംസ്ഥാനത്ത് മദ്യം സാര്‍വത്രികമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍. സമൂഹത്തില്‍ തിന്‍മയുടെ വിത്ത് വിതക്കുന്ന മദ്യം പൂര്‍ണമായി തുടച്ചുനീക്കി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുകയാണ് വേണ്ടത്. അതിനു പകരം പുതിയ മദ്യശാലകള്‍ തുടങ്ങുന്ന നടപടി ആപത്കരമാണ്.
സമൂഹത്തെ ബാധിക്കുന്ന ഈ തെറ്റായ നയം തിരുത്തണമെന്നും ചേളാരിയില്‍ നടന്ന എസ്.കെ.ജെ.എം സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്‍ സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, ഉമര്‍ ഫൈസി മുക്കം, എം.എ ചേളാരി, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, കെ.ടി.ഹുസൈന്‍കുട്ടി പുളിയാട്ടുകുളം എന്നിവര്‍ സംസാരിച്ചു. സമസ്തയുടേയും പോഷക ഘടകങ്ങളുടേയും ഭാരവാഹികളും വിവിധ ജില്ലകളില്‍ നിന്നുള്ള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രതിനിധികളും സംബന്ധിച്ചു.
അടുത്ത വര്‍ഷം നടക്കുന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സമ്മേളന സ്വാഗതസംഘം യോഗത്തില്‍ തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന 60 കര്‍മപരിപാടികള്‍ കണ്‍വന്‍ഷനില്‍ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."