തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: റോഷി അഗസ്റ്റിന്‍
തൊടുപുഴ: ഒരു ലക്ഷത്തിലധികം തൊഴിലാളികള്‍ പണിയെടുക്കുന്ന തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നല്‍കിയ രാജമാണിക്യം റിപ്പോര്‍ട്ടിന്മേല്‍ ഗവണ്‍മെന്റ് തീരുമാനമെടുക്കണം. . ഭൂമിയുടെ അവകാശത്തെ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തോട്ടം ഉടമകള്‍ക്ക് ബാങ്ക് ലോണ്‍ പോലും ലഭ്യമല്ല. സര്‍ക്കാര്‍ നിയോഗിച്ച പ്ലാന്റേഷന്‍ സ്റ്റഡി കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് അഗ്രികള്‍ച്ചര്‍ നികുതി ഒഴിവാക്കിയത് ആശ്വാസകരമാണ്. പ്ലാന്റേഷനില്‍ അഞ്ച് ശതമാനം ടൂറിസത്തിനായി പ്രയോജനപ്പെടുത്തുവാനുള്ള തീരുമാനം സര്‍ക്കാര്‍ പരിഗണിക്കണമെന്നും പീരുമേട് മൂന്നാര്‍ മേഖലയിലെ തോട്ടത്തില്‍ നിന്നും മാത്രം സംസ്ഥാനത്തിന്റെ ആഭ്യന്തര ആവശ്യത്തിനുള്ള പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉല്പാദിപ്പിക്കാനാകുമെന്നും എം.എല്‍.എ. പറഞ്ഞു.സാമൂഹ്യ വിരുദ്ധ ശക്തികള്‍ വിദ്യാര്‍ത്ഥികളെയാണ് ഇന്ന് മയക്കുമരുന്ന് വ്യാപനത്തിന് ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ സജീവ ശ്രദ്ധയുണ്ടാകണമെന്നും റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."