HOME
DETAILS

വിദേശജോലി തട്ടിപ്പ്: രണ്ടാം പ്രതിക്കായി ഊര്‍ജിത അന്വേഷണം

  
backup
March 21, 2018 | 5:37 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d

 

നെടുങ്കണ്ടം: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസിലെ രണ്ടാം പ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡിനാണു കേസിന്റെ അന്വേഷണ ചുമതല. കേസിലെ ഒന്നാം പ്രതി ഇരട്ടയാര്‍ നത്തുകല്ല് കൈപകശേരിയില്‍ സാജന്‍ എന്ന ദേവസ്യ യോഹന്നാന്‍ (52) കഴിഞ്ഞ ദിവസം പൊലിസ് പിടിയിലായിരുന്നു.
35 പേരില്‍നിന്ന് 80 ലക്ഷം തട്ടിയെന്ന് പ്രതി അന്വേഷണസംഘത്തോടു പറഞ്ഞു. എന്നാല്‍ നെടുങ്കണ്ടം, കട്ടപ്പന പൊലിസ് സ്റ്റേഷനുകളിലായി അഞ്ചു കേസുകള്‍ മാത്രമാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ പരാതിയുമായി ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളെ സമീപിച്ചിട്ടുണ്ട്. പൊലിസുകാരന്റെ ബന്ധുക്കള്‍വരെ തട്ടിപ്പില്‍ കുടുങ്ങി കാനഡയിലെത്തി ജോലി ലഭിച്ചശേഷം മാത്രം ബാക്കി പണം നല്‍കിയാല്‍ മതിയെന്നായിരുന്നു മോഹന വാഗ്ദാനം. ഇത്തരത്തില്‍ രണ്ടുലക്ഷം രൂപമുതല്‍ നാലുലക്ഷം രൂപവരെയാണ് ഉദ്യോഗാര്‍ഥികള്‍ സാജനു നല്‍കിയത്. പലരും ബാങ്കില്‍നിന്നു ലോണെടുത്തും കടം വാങ്ങിയുമാണു പണം കൈമാറിയത്. ഏതാനും പേര്‍ അക്കൗണ്ടിലൂടെ പണം കൈമാറിയപ്പോള്‍ ചിലര്‍ നേരിട്ടു പണം നല്‍കി. നേരിട്ടു പണം നല്‍കിയവര്‍ക്കു തെളിവില്ലാത്തതിനാല്‍ പരാതി നല്‍കാന്‍പോലും സാധിക്കാത്ത സ്ഥിതിയാണ്. കോട്ടയം, എറണാകുളം, കൊല്ലം സ്വദേശികളാണു തട്ടിപ്പിനിരയായതെന്നും പൊലിസ് അറിയിച്ചു. രണ്ടാം പ്രതി കരുനാഗപ്പള്ളി സ്വദേശിയെ കേന്ദ്രീകരിച്ചു പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. കാഞ്ചിയാര്‍ സ്വദേശിയായ പൊലിസുകാരന്റെ ബന്ധുക്കളെവരെയാണു പ്രതി തട്ടിപ്പിനിരയാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ച് പി.എസ്.സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും

Kerala
  •  2 days ago
No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  2 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  2 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  2 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  2 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  2 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  2 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  2 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  2 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  2 days ago