അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം
കൊല്ലം:കുളത്തൂപ്പുഴയില്‍ അമ്മയുടെ മൃതദേഹം മൂന്ന് ദിവസമായി വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍. കുളത്തൂപ്പുഴ ആര്‍.പി.എല്‍ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ചിന്നത്താമ്പയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവരുടെ മൃതദേഹമാണ് മകന്‍ കൃഷ്ണസ്വാമി രഹസ്യമായി മുറിക്കുള്ളില്‍ സൂക്ഷിച്ചത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി നാട്ടുകാര്‍ പറയുന്നു.
അമ്മയും കൃഷ്ണസ്വാമിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദീര്‍ഘകാലമായി രോഗബാധിതയായി കിടപ്പിലായിരുന്ന അമ്മയെ ശുശ്രൂഷിച്ചിരുന്നത് കൃഷ്ണസ്വാമിയായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തുമ്പോള്‍ പോലും അവരെ മടക്കിഅയക്കാറായിരുന്നു പതിവ്.
അമ്മ മരിച്ച വിവരം പുറംലോകത്തെ അറിയിക്കാതെ മൃതദേഹം വെള്ളത്തുണിയില്‍ പൊതിഞ്ഞ് ഭസ്മവും ചന്ദനവും ചാര്‍ത്തി വിളക്ക് കൊളുത്തി പൂജ നടത്തുകയായിരുന്നു. ഇയാള്‍ മറ്റാരെയും വീടിനുള്ളിലേക്ക് പ്രവേശിപ്പിക്കാറില്ലായിരുന്നു.
ഇന്നലെ വൈകിട്ടോടെ കൃഷ്ണസ്വാമിയുടെ മകള്‍ വീട്ടിലെത്തിയപ്പോഴാണ് ഈ വിവരം പുറംലോകമറിഞ്ഞത്. മുത്തശ്ശിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മൂന്ന് ദിവസമായി മരിച്ചിട്ടെന്ന് കൃഷ്ണസ്വാമി പറഞ്ഞു.
പിന്നാലെ മകള്‍ പഞ്ചായത്ത് മെമ്പറെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പൊലിസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
സംഭവത്തില്‍ കൃഷ്ണസ്വാമിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Police have launched an investigation after a man allegedly kept his mother's body at home and performed rituals instead of reporting her death. The incident came to light when the deceased woman's younger daughter informed authorities. Officials are investigating the circumstances surrounding the death and the son's actions, while further legal proceedings are underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."