HOME
DETAILS

ബസ് കയറി മരിച്ച ചത്തീസ്ഘട്ട് തൊഴിലാളികളുടെ മൃതദേഹം ബന്ധുക്കളെത്തി ഏറ്റുവാങ്ങി

  
backup
March 21, 2018 | 9:41 AM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%80%e0%b4%b8%e0%b5%8d%e0%b4%98

 

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ പാര്‍ക്കിങ് ഗ്രൗണ്ടണ്ടില്‍ സ്വകാര്യ ബസ് കയറി മരിച്ച ചത്തീസ്ഘട്ട് സ്വദേശികളുടെ ബന്ധുക്കള്‍ മണ്ണാര്‍ക്കാടെത്തി മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. കൊല്ലപ്പെട്ട ഒരാളുടെ പിതാവും, മറ്റൊരാളുടെ സഹോദരനുമാണ് മണ്ണാര്‍ക്കാടെത്തിയത്.
രാജ്‌നന്ദ്‌ഗോണിലെ മന്‍പുര്‍ ജില്ലയിലെ ഹുര്‍ലെ വില്ലേജിലെ ഹര്‍വെയിലെ മാന്‍കുവിന്റെ മകന്‍ സുരേഷ് ഗാവ്‌ഡെ (15), പരാലി വില്ലേജിലെ ധനിറാമിന്റെ മകന്‍ ബെല്ലി ഷോറി (17) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരായ ഡ്രൈവര്‍ തൃശൂര്‍ മുളയം ചവറപ്പാടം ചിറയത്ത് കോന്നിക്കര വീട്ടില്‍ ജോയ് (24), കണ്ടക്ടര്‍ മണ്ണാര്‍ക്കാട് തെങ്കര വടക്കേപ്പുറം അനീഷ് (24) എന്നിവരെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു.
സുരേഷ് ഗാവ്‌ഡെയുടെ ജ്യേഷ്ട സഹോദരന്‍ സുര്‍ജ്‌ലാല്‍ ഗാവ്‌ഡെയും, ബെല്ലി ഷോറിയുടെ പിതാവ് ധനി റാം ഷോറിയുമാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയത്.
ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ബന്ധുക്കള്‍ മണ്ണാര്‍ക്കാട് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് വട്ടമ്പലം സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ കാണാനായില്ല. ബന്ധുക്കളെ മണ്ണാര്‍ക്കാട് ലേബര്‍ ഓഫിസിലെത്തിച്ച് വിവര ശേഖരണം നടത്തി. റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
ഉച്ചക്ക് മൂന്ന് മണിയോടെ പൊലിസ് ബന്ധുക്കളെ മൃതദേഹങ്ങള്‍ കാണിച്ചുകൊടുത്ത് തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടണ്ടുപോയില്ല.
ബന്ധുക്കളുടെ സമ്മതത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചക്ക് ശേഷം 3.30ഓടെ കഞ്ചിക്കോട് വൈദ്യുതി ശ്മശാനത്തിലേക്ക് സംസ്‌കാരത്തിനായി കൊണ്ടണ്ടുപോയി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  2 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  2 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  2 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago