ബൗദ്ധിക സ്വത്തവകാശം ഇനി ശാസ്ത്ര - സാങ്കേതിക വകുപ്പിനു കീഴില്‍
തിരുവനന്തപുരം: ബൗദ്ധിക സ്വത്തവകാശവും ബന്ധപ്പെട്ട വിഷയങ്ങളും നിയമ വകുപ്പില്‍നിന്ന് ശാസ്ത്ര- സാങ്കേതിക വകുപ്പിലേക്ക് മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
തിരുവനന്തപുരം ആനയറയില്‍ കെ.എസ്.ആര്‍.ടി.സിയുടെ കൈവശമുള്ള മൂന്നര ഏക്കര്‍ ഭൂമിയില്‍ 1.78 ഏക്കര്‍ സി.എന്‍.ജി, എല്‍.എന്‍.ജി ടെര്‍മിനല്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് പാട്ടത്തിനു നല്‍കും. എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കില്‍ പുഴ പുറമ്പോക്ക് വടുതല ജനകീയ കോളനിയില്‍ രണ്ടു മുതല്‍ നാലു സെന്റു വരെ ഭൂമിയില്‍ താമസിക്കുന്ന 179 കുടുംബങ്ങള്‍ക്ക് വീടുനിര്‍മാണത്തിനു വേണ്ടി സ്ഥലം പതിച്ചുനല്‍കും. പട്ടയഭൂമി വീടിനല്ലാതെ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാന്‍ പാടില്ല. ശേഷിക്കുന്ന പുഴപുറമ്പോക്ക് ഭൂമിയെ കൈയേറ്റങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിന് കൊച്ചി കോര്‍പറേഷന്‍ സംരക്ഷണ ഭിത്തി നിര്‍മിക്കേണ്ടതാണ്. അതിനു ശേഷമേ പട്ടയം അനുവദിക്കാന്‍ പാടുള്ളൂ എന്നാണ് തീരുമാനം.
ആറളം ഫാമിങ് കോര്‍പറേഷനിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും സ്വയം വിരമിക്കല്‍ പദ്ധതി തുടര്‍ന്നും അനുവദിക്കും.എക്‌സൈസ് വകുപ്പില്‍ അഡിഷനല്‍ എക്‌സൈസ് കമ്മിഷണര്‍ (ഭരണം) തസ്തിക സൃഷ്ടിക്കും. ഒഡെപെക്കില്‍ പി.എസ്.സി മുഖേനയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയും ജോലി ലഭിച്ച ആറു പേര്‍ക്ക് ശമ്പള പരിഷ്‌കരണം അനുവദിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."