HOME
DETAILS
MAL
പദ്ധതി തുക വിനിയോഗത്തില്‍ വര്‍ധന
backup
March 21 2018 | 20:03 PM
തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒന്‍പത് ദിവസം മാത്രം അവശേഷിക്കെ പദ്ധതി തുക വിനിയോഗിക്കുന്ന കാര്യത്തില്‍ സംസ്ഥാനം ബഹുദൂരം മുന്നിലെത്തി. ജനുവരിയില്‍ പദ്ധതി തുക വിനിയോഗം 59.17 ശതമാനമായിരുന്നത്, പ്ലാനിങ് ബോര്‍ഡിന്റെ ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം രണ്ടു മാസം കൊണ്ട് 71.43 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. ഒന്‍പത് ദിവസം കൊണ്ട് പദ്ധതി പണം വിനിയോഗിക്കുന്ന കാര്യത്തില്‍ 12 ശതമാനത്തോളം വളര്‍ച്ചയിലെത്തും.
പദ്ധതി തുക വിനിയോഗിക്കുന്ന കാര്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പാണ് മുന്നില്‍. ഇതുവരെ 179.79 ശതമാനം തുക വകുപ്പ് വിനിയോഗിച്ചു കഴിഞ്ഞു. 121.18 ശതമാനം തുക ചെലവഴിച്ച പൊതുമരാമത്ത് വകുപ്പും 104.37 ശതമാനം തുക വിനിയോഗിച്ച ഗതാഗത വകുപ്പും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."