HOME
DETAILS

മൂന്ന് ജില്ലകളിലെ ഗോത്രവിഭാഗത്തില്‍പെട്ട 100 പേരെ പൊലിസ്, എക്‌സൈസ് വകുപ്പുകളില്‍ നിയമിക്കും

  
backup
March 21, 2018 | 8:51 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%97%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b5

 


തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രാക്തന ഗോത്ര വിഭാഗങ്ങളില്‍പെട്ടവര്‍ക്കായി പി.എസ്.സി പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തുന്നു.
മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ പണിയാന്‍, അടിയാന്‍, കാട്ടുനായ്ക്കര്‍, കുറുമ്പ സമുദായങ്ങളില്‍ പെട്ടവര്‍ക്കുവേണ്ടി പൊലിസ്, എക്‌സൈസ് വിഭാഗങ്ങളിലേക്കാണ് സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം റിക്രൂട്ട്‌മെന്റ് നടത്തുന്നതെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മൂന്നു പട്ടികയായി തിരിച്ചാണ് ഇവരെ പൊലിസിലേക്കും എക്‌സൈസിലേക്കും നിയമിക്കുക. പത്താം ക്ലാസിന് മുകളില്‍ വിദ്യാഭ്യാസം ഉള്ളവര്‍, പത്താം ക്ലാസ് തോറ്റവര്‍, എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ എന്നിങ്ങനെ തിരിച്ചാണ് മുന്‍ഗണനാക്രമത്തില്‍ നിയമനം നല്‍കുക.
ഇത്തരത്തില്‍ പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയുള്ള പത്ത് റാങ്ക് ലിസ്റ്റുകളാണ് പി.എസ്.സി തയാറാക്കിയിരിക്കുന്നത്. റാങ്ക് ലിസ്റ്റില്‍ പെട്ടവരെ അതത് ജില്ലാ പി.എസ്.സി ഓഫിസുകളില്‍ വിളിച്ചുവരുത്തി അഡൈ്വസ് മെമ്മോ കൈമാറും.
10 റാങ്ക് ലിസ്റ്റുകളില്‍നിന്നുമായി സ്ത്രീകളും പുരുഷന്‍മാരുമായ 100 പേരെയാണ് പ്രത്യേക നടപടിക്രമത്തിലൂടെ പൊലിസുകാരായും എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായും നിയമിക്കാന്‍ പോകുന്നത്.
ഈ മൂന്ന് ജില്ലകളിലേയും അതത് പ്രദേശങ്ങള്‍ക്ക് മാത്രം പ്രാതിനിധ്യം നല്‍കിയുള്ളതാണ് നിയമനം. ആദിവാസി, വനം വകുപ്പുകളുടെയും പൊലിസിന്റെയും പ്രത്യേക സഹായത്തോടെ ഉദ്യോഗാര്‍ഥികളെ അവരുടെ ഊരുകളില്‍പോയി കണ്ടെത്തി, അവരില്‍നിന്ന് ഫോം പൂരിപ്പിച്ചു വാങ്ങി, പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുപ്പിച്ച് ഒരു ന്യൂനതയും ഇല്ലാതെയാണ് റാങ്ക്‌ലിസ്റ്റ് തയാറാക്കിയതെന്ന് പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു.
എക്‌സൈസിന്റെയും പൊലിസിന്റെയും ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏത് വേണമെന്ന് തെരഞ്ഞെടുക്കാന്‍ അവസരം നല്‍കും. അടുത്ത മാസം അഞ്ചിന് മുന്‍പ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഡൈ്വസ് മെമ്മോ നേരിട്ട് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വര്‍ഷമാണ് ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി.
റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അവരുടെ മേഖലയിലായിരിക്കും നിയമനം നല്‍കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രൂരതയുടെ 'വിദ്യാലയം': ഏഴാം ക്ലാസുകാരനെ തല്ലാൻ പത്താം ക്ലാസുകാർക്ക് ക്വട്ടേഷൻ നൽകി പ്രിൻസിപ്പൽ

crime
  •  11 days ago
No Image

കൈക്കൂലിക്കേസ്: ജയില്‍ ഡി.ഐ.ജി വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍ 

Kerala
  •  11 days ago
No Image

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും?; സ്വാഗതം ചെയ്ത് ബോര്‍ഡുകള്‍

Kerala
  •  11 days ago
No Image

ടി20 ലോകകപ്പിൽ അരങ്ങേറാൻ 5 ഇന്ത്യൻ യുവതുർക്കികൾ; കപ്പ് നിലനിർത്താൻ ഇന്ത്യൻ യുവനിര

Cricket
  •  11 days ago
No Image

ജയിൽ ഡിഐജിക്കെതിരെ കുരുക്ക് മുറുകുന്നു: കൈക്കൂലിക്ക് പിന്നാലെ അനധികൃത സ്വത്ത് സമ്പാദനത്തിനും കേസ്

crime
  •  11 days ago
No Image

ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഹൃദയാഘാതമെന്ന് വരുത്താൻ ശ്രമം: പക്ഷേ സിസിടിവി ചതിച്ചു; കാമുകനും സുഹൃത്തും ഭാര്യയും പിടിയിൽ

crime
  •  11 days ago
No Image

'മെസ്സിയല്ല, ആ ബ്രസീലിയൻതാരമാണ് ബാഴ്സയിലെ വിസ്മയം'; മെസ്സിയെ തള്ളി മുൻ ബാഴ്‌സ താരം ബോജൻ

Football
  •  11 days ago
No Image

വീട്ടില്‍ അതിക്രമിച്ച് കയറി, വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം, ആഭരണങ്ങള്‍ കവര്‍ന്നു

Kerala
  •  11 days ago
No Image

ഒമാനില്‍ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു

oman
  •  12 days ago
No Image

ചെന്നൈയുടെ പുത്തൻ വിദേശ പേസ് സെൻസേഷൻ; വെറുതെയല്ല തലയുടെയും,ടീമിന്റെയും ഈ നീക്കം

Cricket
  •  12 days ago