സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകണമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകണമെന്ന് ആള്‍ കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ ഒളവണ്ണ ആവശ്യപ്പെട്ടു.
അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന് തുറന്ന മനസാണെന്ന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രഖ്യാപനം ആശ്വാസകരമാണ്. അതേസമയം നടപടി നിര്‍ത്തിവച്ചതായി മന്ത്രി അറിയിച്ചിട്ടില്ല.
പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടി ആരംഭിച്ചിരിക്കെ ഈ മേഖലയില്‍ ആശങ്ക സൃഷ്ടിക്കുന്നത് ദുരുദ്ദേശത്തോടെയാണ്.
നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അംഗീകാരം നല്‍കുക, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്ന് വര്‍ഷത്തെ സാവകാശം നല്‍കുക, ഭൂമിയുടെ അളവ് ഗ്രാമപഞ്ചായത്തുകളില്‍ മൂന്ന് ഏക്കര്‍ എന്നത് ഒരു ഏക്കറായി ചുരുക്കുക. വിദ്യാലയ മാനേജ്‌മെന്റുകളെയും സ്‌കൂളുകള്‍ നടത്തുന്ന ന്യൂനപക്ഷ സംഘടനകള്‍, സമുദായ സംഘടനകള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍ എന്നിവയെ വിശ്വാസത്തിലെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം ശക്തമാക്കാനും അസോസിയേഷന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."