ലെസ്സി മൊത്ത വിതരണ കേന്ദ്രത്തില്‍ റെയ്ഡ്
കൊച്ചി: നഗരത്തിലെ ലസി മൊത്ത വിതരണ കേന്ദ്രത്തില്‍ ആരോഗ്യ വില്‍പന നികുതി വകുപ്പ് റെയ്ഡ് നടത്തി. കൃത്രിമ തൈരുപയോഗിച്ച് നായ്ക്കളെ കെട്ടിയിരിക്കുന്ന സ്ഥലത്ത് ലസ്സി നിര്‍മിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.
നഗരത്തില്‍ അടുത്തിടെ നിരവധി ലസി ഷോപ്പുകള്‍ തുടങ്ങിയ പശ്ചാത്തലത്തിലായിരുന്നു വില്‍പന നികുതി വിഭാഗത്തിന്റെ റെയ്ഡിനിറങ്ങിയത്. പുറമെ ആഢംബരമെങ്കിലും അകം പലതിന്റെയും വൃത്തിഹീനമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
മാമംഗലം പൊറ്റക്കുഴി റോഡിലെ വീട്ടില്‍ ലസിയുണ്ടാക്കുന്നതറിഞ്ഞാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഇവിടെ ലസിയുണ്ടാക്കാന്‍ വെളളമെടുക്കുന്നത് മുറിക്കുളളിലെ ടോയ്‌ലെറ്റില്‍ നിന്ന്.
കൃത്രിമ ലസിയുണ്ടാക്കാനുളള പൊടിയും ഇവിടെനിന്ന് കണ്ടെടുത്തു. മധുരത്തിനായി പഞ്ചസാരയ്ക്കുപകരം രാസവസ്തുക്കളായിരുന്നു ഉപയോഗിച്ചിരുന്നത്.
നികുതി വെട്ടിച്ച് വന്‍തോതില്‍ വില്‍പന നടത്തിവന്നിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൃത്തി ഹീനമായ സാഹചര്യം പരിഗണിച്ചാണ് നഗരസഭയിലെ ആരോഗ്യ വിഭാഗം പരിശോധിച്ചത്. രാസ വസ്തുക്കളടങ്ങിയ കൃത്രിമ ലസി വില്‍ക്കുന്നത് സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗവും അന്വേഷണം തുടങ്ങി.
ലസിയുണ്ടാക്കാനുപയോഗിച്ചിരുന്ന പൊടി സംബന്ധിച്ചും സംശയങ്ങളുയരുന്നുണ്ട്. ആളുകളെ ആകര്‍ഷിക്കുന്നതിനായി പൊടിയില്‍ എന്തെങ്കിലും മയക്കുമരുന്നുള്‍പ്പെടെയുള്ളവ ചേര്‍ക്കുന്നുണ്ടോയെന്നും പരിശോധന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."