കൊട്ടിയൂരിലേക്ക് ഭക്തജന പ്രവാഹം
കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തിന് കൊട്ടിയൂരും സന്നിധാനവും ഭക്തസഹസ്രത്താല്‍ നിറയുന്നു. വഴിപാട് കൗണ്ടറുകള്‍ ഇരട്ടിയാക്കിയതും ക്യൂ നിയന്ത്രണത്തിന് സംവിധാനമൊരുക്കിയതും തീര്‍ഥാടകര്‍ക്ക് സൗകര്യമായി.
വിശ്രമിക്കാനും സാധനങ്ങള്‍ സൂക്ഷിക്കാനും വിവരങ്ങള്‍ അറിയുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതി നും ക്യാംപുകളില്‍ സൗകര്യമുണ്ട്. ഇക്കരെ നടയില്‍ പ്രത്യേക ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മഹാദേവ അതിഥി മന്ദിരങ്ങളില്‍ തീര്‍ഥാടകര്‍ക്ക് വിപുലമായ സൗകര്യമൊരുക്കിയിട്ടുണ്ട്. അക്കരെ, ഇക്കരെ കൊട്ടിയൂര്‍ നടകളില്‍ ദേവസ്വം വകയായുള്ള അന്നദാന കേന്ദ്രങ്ങളിലും അക്കരെയിലെ മുഴുവന്‍ കയ്യാലകളിലും ഉച്ചയ്ക്ക് 12 മണിമുതല്‍ മൂന്ന് വരെ അന്നദാനമുണ്ട്. തീര്‍ഥാടകര്‍ക്കായി സത്യസായി സേവാ സമിതിയുടെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും വകയായുള്ള മെഡിക്കല്‍ സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അക്കരെ ക്ഷേത്രത്തില്‍ അടിയന്തിര ചികിത്സക്കായി ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
പേരാവൂര്‍ സി.ഐ സുനില്‍കുമാറിന്റെയും കേളകം എസ്.ഐ കെ രാജേഷിന്റെയും നേതൃത്വത്തിലുള്ള പൊലിസ് സംഘം കൊട്ടിയൂരില്‍ ക്യാംപ് ചെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്ത് കൂടുതല്‍ പൊലിസുകാരെ വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."