വിമാനത്താവളത്തിലേക്ക് പൈപ്പിടല്‍ തടഞ്ഞു
കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് പൈപ്പ് സ്ഥാപിക്കാനുള്ള നീക്കം രാഷ്്ട്രീയപാര്‍ട്ടികളും നാട്ടുകാരും തടഞ്ഞ് കെടിനാട്ടി. വിമാനത്താവള റോഡ് ഹജ്ജ് ഹൗസിന് വിളപ്പാട് അകലെയായണ് ചാലുകീറി പെപ്പിടാന്‍ ശ്രമം നടന്നത്. ഇതിനായി പൈപ്പുകള്‍ രണ്ടുമാസം മുന്‍പ് തന്നെ വിമാനത്താവള പരിസരത്ത് എത്തിച്ചിരുന്നു.
ചീക്കോട് കുടിവെള്ള പദ്ധതി വഴി നാട്ടുകാര്‍ക്ക് കുടിവെള്ളമെത്തിക്കാതെ വിമാനത്താവളത്തിലേക്ക് വെള്ളമെത്തിക്കുന്നതിനെതിരേയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തിയത്. കൊണ്ടോട്ടി നഗരസഭയും പുളിക്കല്‍ പഞ്ചായത്തും നേരത്തെ തന്നെ ഇതിനെതിരേ രംഗത്തുവന്നിരുന്നു. പുളിക്കല്‍ പഞ്ചായത്തിലെ വലിയപറമ്പിലെ ടാങ്കില്‍ നിന്നാണ് വിമാനത്താവളത്തിലേക്ക് വെള്ളമെത്തിക്കാന്‍ ശ്രമിക്കുന്നത്. ഇവിടെ നിന്നു ആറര കിലോമീറ്റര്‍ ചാലുകീറി പൈപ്പിടാനാണ് ശ്രമം. ചാലുകീറി ഉടനെ പൈപ്പിടാനുള്ള ശ്രമമാണ് നാട്ടുകാരും വിവിധ രാഷ്ട്രീയപാര്‍ട്ടികളും തടഞ്ഞത്. ഇതോടെ ചാലുമൂടാനാകാതെ തൊഴിലാളികള്‍ പിന്മാറി.
ആറര കോടിയാണ് വാട്ടര്‍അതോറിറ്റിക്ക് കുടിവെള്ളമെത്തിക്കാനായി എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കിയത്. എന്നാല്‍ ചീക്കോട് പദ്ധതി പൂര്‍ണമായും പൊതുജനങ്ങള്‍ക്ക് വേണ്ടിയാണ് ആരംഭിച്ചത്. കോടികള്‍ ചെലവഴിച്ചിട്ടും കുടിവെള്ളമെത്തിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.
ഇതേതുടര്‍ന്നാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. മുസ്‌ലിംലീഗ്, സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി തുടങ്ങിയ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ കൊടികള്‍ നാട്ടി പ്രതിഷേധിച്ചതോടെ പൈപ്പിടല്‍ നിര്‍ത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."