ആധാര്‍ സുരക്ഷ: വിശദീകരണം നല്‍കാന്‍ യു.ഐ.ഡി.എ.ഐക്ക് സുപ്രിം കോടതി അനുമതി
ന്യൂഡല്‍ഹി: ആധാറിന്റെ സുരക്ഷ സംബന്ധിച്ച് വിശദികരണം നല്‍കാന്‍ യു.ഐ.ഡി.എ.ഐക്ക് സുപ്രിം കോടതി അനുമതി നല്‍കി.ഇന്ന് രണ്ടരയ്ക്ക് കോടതി മുറിയില്‍ പവര്‍ പോയന്റ് അവതരണം നടത്താനാണ് അനുമതി. അറ്റോര്‍ണി ജനറലിന്റെ അഭ്യര്‍ഥന മാനിച്ചാണ് കോടതി തീരുമാനം.
ആധാര്‍ തീര്‍ത്തും സുരക്ഷിതമാണെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ഐഡന്റിറ്റീസ് ഡാറ്റ റെപ്പോസിറ്ററിയില്‍ 10 മീറ്റര്‍ ഉയരവും നാലുമീറ്റര്‍ വീതിയുമുള്ള പ്രത്യേക ഭിത്തികള്‍ക്കുള്ളലാണ് ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്നും ആധാറിനെതിരായ കേസ് പരിഗണിക്കവേ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി.
എന്നാല്‍, ആധാര്‍ കാര്‍ഡുകള്‍ ഒരു വിഭാഗത്തെ സാമ്പത്തികമായി മാറ്റിനിര്‍ത്തുന്ന സാഹചര്യമുണ്ടാകുന്നുവെന്ന ആശങ്കയെ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് ആധാര്‍ സംബന്ധിച്ച കേസുകള്‍ പരിഗണിക്കുന്ന അഞ്ചംഗ ഭരണഘനാ ബെഞ്ചിന്റെ ഭാഗമായ ജസ്റ്റിസ് എ.കെ. സിക്രി അഭിപ്രായപ്പെട്ടു. വ്യക്തികളുടെ തിരിച്ചറിയലിനു മാത്രമാണ് ആധാര്‍ എങ്കില്‍ എന്തിനാണ് ആധാര്‍ വിവരങ്ങള്‍ സമാഹരിച്ച് പ്രത്യേക സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്നതെന്നും കോടതി ചോദിച്ചു. ആധാര്‍ എന്നത് വിശ്വാസ്യതയില്ലാത്ത ഒരു ഉദ്യമമല്ല. മറിച്ച്, അഴിമതി ഇല്ലാതാക്കാനുള്ള ഗൗരവപൂര്‍ണമായ ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന്, ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതു സംബന്ധിച്ചും സുരക്ഷ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ വിവരിക്കുന്നതിനും കോടതിയുടെ സംശയങ്ങള്‍ നിവൃത്തിക്കുന്നതിനും അവസരം നല്‍കണമെന്ന അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് കോടതി വിശദീകരണത്തിന് അവസരം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."