HOME
DETAILS
MAL
ആവിക്കരയില്‍ വീണ്ടും കവര്‍ച്ച; ബേക്കറി കുത്തിത്തുറന്നു പണം കവര്‍ന്നു
backup
March 22 2018 | 08:03 AM
കാഞ്ഞങ്ങാട്: ആവിക്കരയില്‍ കവര്‍ച്ച പതിവാകുന്നു. ആവിക്കര കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്പൂണ്‍ എന്ന ബേക്കറിയുടെ ഷട്ടറിന്റെ പൂട്ട് കുത്തിതുറന്ന് മേശവലിപ്പിലുണ്ടായിരുന്ന രണ്ടായിരം രൂപ മോഷ്ടിച്ചു. നേരത്തെ രണ്ടു തവണ ഇവിടെ കവര്‍ച്ച നടന്നിരുന്നു.
ഏതാനും മാസം മുമ്പ് നടന്ന കവര്‍ച്ചയില്‍ 35000 രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ബേക്കറി ഉടമ മാങ്കോല്‍ അബ്ദുല്ല പൊലിസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."