നികുതി രഹിത ഗ്രാറ്റുവിറ്റി പരിധി ഇരട്ടിയാക്കി, ബില്ല് പാർലമെന്റ് പാസാക്കി
ന്യൂഡല്‍ഹി: നികുതിരഹിത ഗ്രാറ്റുവിറ്റി പരിധി 20 ലക്ഷം രൂപയായി ഉയര്‍ത്തി. ഇതിനു വേണ്ടിയുള്ള ബില്ല് ശബ്ദവോട്ടോടെ രാജ്യസഭയില്‍ പാസാക്കുകയായിരുന്നു.
തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാങ്വാറാണ് ഗ്രാറ്റുവിറ്റി തുകയുടെ പരിധി ഉയര്‍ത്തുന്നതിനുള്ള ബില്‍ അവതരിപ്പിച്ചത്. ലോക്സഭയില്‍ കഴിഞ്ഞയാഴ്ച്ച തന്നെ ബില്ല് പാസ്സായിരുന്നു. പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള രാജ്യസഭയും ബില്ല് കടന്നതോടെ അന്തിമ അനുമതിക്കായി ഇനി രാഷ്ട്രപതിക്ക് അയക്കും. ഗ്രാറ്റുവിറ്റി പെയ്മെന്റിന് കീഴിലുള്ള ജോലിക്കാര്‍ക്ക് നിലവിലുള്ള 10 ലക്ഷം രൂപയില്‍ നിന്നു നികുതിയിളവ് പരിധി 20 ലക്ഷം രൂപയായി ഉയര്‍ത്തുന്നതാണ് ബില്ല്. ഇതോടെ 20 ലക്ഷം രൂപ വരെയുള്ള ഗ്രാറ്റുവിറ്റി തുകയ്ക്ക് ഇനി നികുതി നല്‍കേണ്ടിവരില്ല.
നിയമങ്ങള്‍ ഭേദഗതി ചെയ്യാതെതന്നെ കാലാകാലങ്ങളില്‍ പ്രസവാവധി കാലയളവ് അറിയിക്കുകയും ബില്ലില്‍ ഗ്രാറ്റുവിറ്റി പരിധി അറിയിക്കാനായി കേന്ദ്ര സര്‍ക്കാരിനെ അധികാരപ്പെടുത്താന്‍ ബില്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. 1972ലെ ഗ്രാറ്റുവിറ്റി പെയ്മെന്റ് നിയമം അനുസരിച്ച് ഫാക്ടറികള്‍, ഖനികള്‍, എണ്ണപ്പാടങ്ങള്‍, തോട്ടങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ കമ്പനികള്‍, കടകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി ലഭ്യമാക്കും. 10 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനത്തില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തോളം തുടര്‍ച്ചയായി സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."