കാലപ്പഴക്കം: താലൂക്ക് ആശുപത്രിയിലെ വാര്‍ഡുകള്‍ അപകടാവസ്ഥയില്‍
നീലേശ്വരം: കാലപ്പഴക്കം മൂലം നീലേശ്വരം താലൂക്ക് ആശുപത്രിയിലെ വാര്‍ഡുകള്‍ അപകടാവസ്ഥയില്‍. കഴിഞ്ഞ ദിവസം കുട്ടികളുടെ വാര്‍ഡിലെ ശുചിമുറിയുടെ സമീപത്തെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ പാളി അടര്‍ന്നു വീണു. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഇല്ലാതായത്.
1974 ലാണ് ഈ വാര്‍ഡുകള്‍ നിര്‍മിച്ചത്. 42 വര്‍ഷമായിട്ടും കാര്യമായ അറ്റകുറ്റപ്പണികളൊന്നും തന്നെ ഇതുവരെയായും നടത്തിയിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവിടുത്തെ വാര്‍ഡിലെ ചുമരില്‍ നിന്നും ടൈല്‍സും അടര്‍ന്നു വീണിരുന്നു.
വിവരമറിഞ്ഞ് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജനും കൗണ്‍സിലര്‍മാരും ആശുപത്രിയിലെത്തി. താല്‍ക്കാലികമായി ഈ വാര്‍ഡിലുള്ള കുട്ടികളെ പ്രസവ വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. അപകടാവസ്ഥയിലായ വാര്‍ഡുകള്‍ പുതുക്കി നിര്‍മ്മിക്കണമെന്ന ആവശ്യം നിരന്തരമായി ഉയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ ഇക്കാര്യം കണ്ടില്ലെന്നു നടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."