തീപിടിത്തത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം ദമാം വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചു
റിയാദ്: നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി വിമാനത്താവളത്തിലെത്തിച്ച മലയാളിയുടെ മൃതദേഹം അധികൃതര്‍ തിരിച്ചയച്ചു.
നടപടിക്രമങ്ങള്‍ പൂര്‍ണമായും കഴിഞ്ഞ മൃതദേഹം വിമാനത്തില്‍ കയറ്റാന്‍ കൊണ്ടുപോകുന്നതിനു മുന്‍പ് എമിഗ്രേഷന്‍ അധികൃതര്‍ യാത്ര വിലക്കുകയായിരുന്നു. നേരത്തേ സഊദിയില്‍ വച്ചുണ്ടായ വാഹനാപകട കേസില്‍ നഷ്ടപരിഹാരമായി 29,000 റിയാല്‍ നല്‍കാത്തതിനെ തുടര്‍ന്ന് മത്‌ലൂബ് ആയതിനാലാണ് മൃതദേഹം മടക്കിയത്.
കിഴക്കന്‍ സഊദിയിലെ അല്‍ഖോബാര്‍ റാഖയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ച തിരുവനന്തപുരം വെമ്പായം വെട്ടിനാട് നേടിയൂരില്‍ ഇടിക്കുംതറ രാജന്റെ മൃതദേഹമാണ് ദമാം വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചത്. കഴിഞ്ഞ ജനുവരി 19ന് രാത്രി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടായ തീപിടിത്തമാണ് മരണകാരണം.
സംഭവത്തെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ രാജന്റെ പേരിലുള്ള വാഹനാപകട കേസ് രജിസ്റ്റര്‍ ചെയ്ത തുഖ്ബയിലെ പൊലിസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും വാഹന ഉടമയുടെ നമ്പര്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇദ്ദേഹവുമായി അനുരഞ്ജനത്തില്‍ എത്തിയാല്‍ മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."