ജലസംരക്ഷണം മുഖ്യ അജണ്ട
കോഴിക്കോട്: ഹരിതകേരളം ജലസംരക്ഷണ പദ്ധതിയില്‍ 4.85 കോടി രൂപ വിനിയോഗിക്കും. കുറ്റ്യാടിപ്പുഴ ജലസംരക്ഷണം, രാമന്‍പുഴ-മഞ്ഞപ്പുഴ ജലസംരക്ഷണം, മാമ്പുഴ നവീകരണം, പൂനൂര്‍ പുഴ നവീകരണം, പൂളേങ്കര ചാലി (ഒളവണ്ണ), കല്ലൂര്‍ വി.സി.ബി, ചെക്യാട് വി.സി.ബി, കൊന്തളത്ത്താഴം വി.സി.ബി, വടക്കുമ്പാട് വി.സി.ബി, പുഞ്ചപ്പാടം വി.സി.ബി, ചാരംകൈ വി.സി.ബി, പെരുവഴിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍, പള്ളിക്കല്‍ കുന്നപ്പാട്ടില്‍പാടം, പള്ളിക്കല്‍-പെരുവയല്‍-ചാലിപ്പാടം ലിഫ്റ്റ് ഇറിഗേഷന്‍ എന്നിവയാണ് ജലസംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹരിതകേരളം ശുചിത്വ പദ്ധതിക്കായി 4.85 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് വനവത്കരണ പദ്ധതി നടപ്പാക്കും. മരുതോങ്കര എം.ആര്‍.എഫ്, വനിതാ കംഫര്‍ട്ട് സ്റ്റേഷന്‍, ബാലുശ്ശേരി ശ്മശാനം, ചേമഞ്ചേരി ശ്മശാനം, കുഴിമ്പാട്ട് ശ്മശാനം, പൂവാലോറക്കുന്ന് ശ്മശാനം, മാക്കുന്ന് ശ്മശാനം നിര്‍മിക്കുക എന്നിവയ്ക്കും തുക വിനിയോഗിക്കും. വിദ്യാലയ അടിസ്ഥാനസൗകര്യം വിപുലപ്പെടുത്തുന്നതിനായി 6.67 കോടി രൂപയാണ് ചെലവിടുക. എഡ്യുകെയര്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്കാണ് തുക വിനിയോഗിക്കുക. അന്താരാഷ്ട്ര കയാക്കിങ് മത്സരം സംഘടിപ്പിക്കും.
സാംസ്‌കാരികോത്സവം പോലുള്ള പരിപാടികള്‍ക്കും തുക നീക്കിവെച്ചിട്ടുണ്ട്. ആരോഗ്യമേഖലയില്‍ 2.67 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. വൃദ്ധര്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് 2.69 കോടിയുടെ പദ്ധതി പ്രാവര്‍ത്തികമാക്കും. ഭിന്നശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ്, മുച്ചക്ര വാഹനം എന്നിവ നല്‍കും. ശ്രദ്ധാഭവന്‍ വയോജനകെട്ടിടം 1.45 കോടി രൂപ ചെലവില്‍ നിര്‍മിക്കും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു തൊഴില്‍പരിശീലനം നല്‍കും. 7 ബഡ്‌സ് സ്‌കൂളുകള്‍ക്കു കെട്ടിടം നിര്‍മിച്ചുനല്‍കുവാന്‍ 70 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."