വിവാദ പരാമര്‍ശം; ഫറൂഖ് ട്രെയിനിങ് കോളജ് അധ്യാപകനെതിരെ കേസെടുത്തു
കൊടുവള്ളി: മത സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തവെ പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു എന്ന പരാതിയില്‍ കോഴിക്കോട് ഫറൂഖ് ട്രൈനിങ് കോളജ് അധ്യാപകന് ജവഹര്‍ മുനവ്വറിനെതിരെ കൊടുവള്ളി പൊലിസ് കേസെടുത്തു. ഫറൂഖ് കോളജ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സെക്ഷന്‍ 364എ, ഐ.പി.സി 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നേരത്തെ കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളിയില്‍ നടന്ന ഒരു പരിപാടിയില്‍ ജവഹര്‍ മുനവ്വര്‍ നടത്തിയ പ്രഭാഷണം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും പെണ്‍കുട്ടികളുടെ വസ്ത്ര ധാരണത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ വിവാദമാവുകയും ചെയ്തിരുന്നു. ഇതിനെതിരെ എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി എന്നീ സംഘടനകള്‍ രംഗത്ത് വരികയും ഫറൂഖ് കോളജിന് മുന്നില്‍ സമരം ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധ്യാപകന് പിന്തുണയുമായി കോളജിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും അണി നിരന്നത് സമരക്കാര്‍ക്ക് തിരിച്ചടിയായി. അപവാദ പ്രചരണങ്ങള്‍ നടത്തി ഫറൂഖ് കോളജിനെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണം ശക്തമാണ്. അധ്യാപകന് അവധിയില്‍ പ്രവേശിച്ചിരിക്കുകയാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."