പ്രതികളെ പൊലിസ് കണ്ടെത്തട്ടെ: സുരേഷ് കീഴാറ്റൂര്‍
കണ്ണൂര്‍: രാത്രിയുടെ മറവില്‍ തന്റെ വീടാക്രമിച്ചവരെ പൊലിസ് ശാസ്ത്രീയമായ അന്വേഷണം നടത്തി കണ്ടെത്തട്ടെയെന്നും നിഗമനത്തിനില്ലെന്നും സുരേഷ് കീഴാറ്റൂര്‍. അക്രമം നടന്ന ഉടന്‍ വാതില്‍ തുറന്നിറങ്ങുമ്പോഴേക്കും ബൈക്ക് അകന്നുപോകുന്ന കാഴ്ചയാണ് കണ്ടത്. അവര്‍ പോയ വഴിയില്‍ സി.സി.ടി.വി സ്ഥാപിച്ച ബന്ധുവിന്റെ വീടുണ്ടായിരുന്നു. പരിശോധിച്ചപ്പോള്‍ രണ്ടു ബൈക്കുകളിലായി നാലുപേര്‍ 1.30ന് വീടിനു സമീപത്തേക്ക് വരുന്നത് കാണാനായി. വിളിച്ച ഉടന്‍ സ്ഥലത്തെത്തിയ പൊലിസ് ദൃശ്യങ്ങള്‍ പകര്‍ത്തി കൊണ്ടുപോയിട്ടുണ്ട്. പൊലിസ് ഫലപ്രദമായി ഇടപെട്ടാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാമെന്നും സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരാനുകൂലികളാണ് വീടാക്രമിച്ചതെന്ന സി.പി.എം നേതാവ് എം.വി ഗോവിന്ദന്റെ പ്രതികരണത്തെകുറിച്ച് ചോദിച്ചപ്പോള്‍ നേതാക്കള്‍ക്ക് പലതും പറയാമെന്നും സമരത്തിന്റൈ ഗതിമാറ്റി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ വയല്‍ക്കിളികളില്ലെന്നുമായിരുന്നു മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."