HOME
DETAILS

സമരത്തിന് ഐക്യദാര്‍ഢ്യവുമായി കെ.എസ്.യു ഇന്ന് ഉപവസിക്കും

  
backup
March 23 2018 | 08:03 AM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%90%e0%b4%95%e0%b5%8d%e0%b4%af%e0%b4%a6%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a2%e0%b5%8d%e0%b4%af-3

 

പെരിയ: ഹോസ്റ്റല്‍ മെസുകളിലെ 15 പാചകക്കാരെ ഒഴിവാക്കാനുള്ള കേരള കേന്ദ്ര സര്‍വകലാശാല അധികൃതരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാലു വിദ്യാര്‍ഥികള്‍ നടത്തി വരുന്ന നിരാഹാര സമരം രണ്ടു ദിവസം പിന്നിട്ടു. പുറംകരാര്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ബാധ്യത വരുത്തുന്നതിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കണമെന്ന് ഹോസ്റ്റലില്‍ താമസിച്ചു പഠനം നടത്തി വരുന്ന വിദ്യാര്‍ഥികള്‍ സര്‍വകലാശാല അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും തീരുമാനം പുനഃപരിശോധിക്കാന്‍ തയാറാകാതെ വന്നതോടെയാണ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം നിരാഹാര സമരം തുടങ്ങിയത്.
മൂന്നു ഹോസ്റ്റല്‍ കെട്ടിടങ്ങളാണ് കേന്ദ്ര സര്‍വകലാശാല കാംപസിലുള്ളത്. ഇതില്‍ രണ്ടെണ്ണം പെണ്‍കുട്ടികള്‍ക്കും ഒരെണ്ണം ആണ്‍ കുട്ടികള്‍ക്കും ഉള്ളതാണ്.
അതിനിടെ, നിരാഹാര സമരത്തിന്റെ മൂന്നാം ദിവസമായ ഇന്നു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടക്കും. വിദ്യാര്‍ഥികള്‍ സമരം നടത്തുന്നതിനു സമീപത്തായി രാവിലെ മുതല്‍ വൈകുന്നേരം വരെയാണ് കെ.എസ്.യു നേതൃത്വത്തില്‍ ഉപവാസം നടത്തുന്നത്. അതേ സമയം വിദ്യാര്‍ഥികള്‍ പരീക്ഷാ ചൂടില്‍ കഴിയുമ്പോള്‍ ഇവരെ സമരത്തിലേക്കു തള്ളിവിട്ട സര്‍വകലാശാല അധികൃതരുടെ നടപടിയില്‍ പൊതുവെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
യു.ജി.സിയുടെ നിര്‍ദേശ പ്രകാരം സര്‍വകലാശാലയില്‍ അനുവദനീയമായതില്‍ കവിഞ്ഞ എല്ലാ താല്‍ക്കാലിക-കരാര്‍ നിയമനങ്ങളും നിര്‍ത്തലാക്കുവാന്‍ സര്‍വകലാശാല നിര്‍ബന്ധിതമായതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം നിയമനങ്ങള്‍ നിര്‍ത്തലാക്കിവരുന്നതിന്റെ ഭാഗമായാണ് 15 മെസ് ജീവനക്കാരുടെ കരാറുകളും ഈ അധ്യയന വര്‍ഷം അവസാനിക്കുന്നതോടെ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.
അടുത്ത അധ്യായന വര്‍ഷം മുതല്‍ മെസ് നടത്തിപ്പ് പൂര്‍ണമായും മറ്റു സര്‍വകലാശാല ഹോസ്റ്റലുകളുടെ മാതൃകയില്‍ വിദ്യാര്‍ഥികള്‍ തന്നെ നിര്‍വഹിക്കണമെന്നു മാത്രമാണ് സര്‍വകലാശാല നിലപാടെന്നും സര്‍വകലാശാല അധികൃതര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago