കൊല്ലങ്കോട് എ.ഇ.ഒ ഇല്ല; വിദ്യാലയങ്ങളുടെ ഫിറ്റ്‌നസ്സ് പരിശോധന റിപ്പോര്‍ട്ട് വൈകുന്നു
കൊല്ലങ്കോട്: അധ്യയനം വര്‍ഷം തുടങ്ങുമ്പോള്‍ വിദ്യാലയങ്ങളുടെ കെട്ടിടങ്ങളുടേയും ഭൗതീക സാഹചര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഫിറ്റ്‌നസ്സ് പരിശോധന പൂര്‍ത്തിയായിട്ടില്ല. കൊല്ലങ്കോട് ഉപജില്ലയിലെ മിക്ക വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കുന്നതിന് ആവശ്യമായ സീറ്റുകള്‍ ഇല്ലാതെയും തറകള്‍ ശുചീകരിക്കാതെ മണ്ണില്‍ തന്നെ പുസ്തകങ്ങളടങ്ങുന്ന ബാഗ് വെയ്‌ക്കേണ്ട സ്ഥിതിയാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പോലും. തകരഷീറ്റില്‍ പണിത ക്ലാസ്സ് മുറികളില്‍ ഫാനുകള്‍ ഘടിപ്പിക്കാനൊ കുടിവെള്ളം സൗകര്യം. ചെയ്യാനോ മിക്കവിദ്യാലയങ്ങളും തയ്യാറായിട്ടില്ല. കുടിവെള്ളത്തെ ആശ്രയിക്കുന്ന കിണറുകള്‍ ശുചീകരിക്കാനോ ബന്ധപ്പെട്ടവര്‍ ശ്രമിച്ചിട്ടില്ല. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താതെ വാഹനം വാങ്ങി വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച് വിദ്യാലയത്തിലെത്തിക്കാനാണ് ഇവര്‍ തയ്യാറാകുന്നത്. അദ്ധ്യായനം തുടങ്ങും മുമ്പേ തദ്ദേശീയ സ്വയം ഭരണ വകുപ്പിന്റെ അസി.എക്‌സ്യൂക്യുട്ടീവ് എഞ്ചിനീയറാണ് വിദ്യാലയങ്ങള്‍ പരിശോധിച്ച് പരിശോധന റിപ്പോര്‍ട്ട് എ.ഇ.ഒ.ഓഫീല്‍ നല്‍കേണ്ടത് എന്നാല്‍ ഇതെല്ലാം പരിശോധിച്ച് നടപ്പിലാക്കേണ്ടത് എ.ഇ.ഒ ആണ് കൊല്ലങ്കോട് ഉപജില്ലയില്‍ ഇല്ലാത്തത് .കപ്പലില്‍ കപ്പിത്താന്‍ ഇല്ലാത്തതിനെ സമാനമാണ്. എ. ഇ .ഒ ഇല്ലാത്തത്. നിയമനം ഉടന്‍ നടത്തണമെന്നാണ് പ്രധാനാവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."