ജില്ലാ മുഅല്ലിം സമ്മേളനം: അന്തിമരൂപമായി
ചുണ്ടേല്‍: പൈതൃകത്തിലേക്ക് വിജയത്തിലേക്ക് എന്ന പ്രമേയവുമായി പനമരത്ത് നടക്കുന്ന സമസ്ത ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഈ മാസം 31ന് കണിയാമ്പറ്റയില്‍ നടക്കുന്ന ജില്ലാ മുഅല്ലിം സമ്മേളനത്തിന് ചുണ്ടേല്‍ മദ്റസയില്‍ ചേര്‍ന്ന ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ യോഗം അന്തിമരൂപം നല്കി.
കണിയാമ്പറ്റ മുല്ല ഹാജി നഗരിയില്‍ രാവിലെ ഒന്‍പതിന് ജില്ലാ പ്രസിഡന്റ് എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര് പതാക ഉയര്‍ത്തും. 9.30ന് രജിസ്ട്രേഷനും തുടര്‍ന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്ലിയാര്‍ അധ്യക്ഷനാവും. റഹ്മത്തുല്ല ഖാസിമി മൂത്തേടം വിഷയമവതരിപ്പിക്കും.
ഉച്ചക്ക് രണ്ടിന് ഗുണകാംക്ഷ സെഷനില്‍ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് പ്രാര്‍ഥനക്കും നസ്വീഹത്തിനും നേതൃത്വം നല്‍കും.
എസ്. മുഹമ്മദ് ദാരിമി, പിണങ്ങോട് അബൂബക്കര്‍, ഇബ്റാഹിം ഫൈസി പേരാല്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. യോഗത്തില്‍ ജില്ലാ ട്രഷറര്‍ സൈനുല്‍ ആബിദീന്‍ ദാരിമി അധ്യക്ഷനായി.
സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഹാരിസ് ബാഖവി കമ്പളക്കാട് വിശദീകരിച്ചു. നൂറുദ്ദീന്‍ ഫൈസി, ജാഫര്‍ സഅദി, വി അബ്ബാസ് ഫൈസി, വി.കെ സഈദ് ഫൈസി, അബൂബക്കര്‍ റഹ്മാനി, ഹാരിസ് ഫൈസി, ഹൈദര്‍ ഫൈസി, ഹംസ ഫൈസി, അബ്ദുല്‍ മജീദ് ബാഖവി, അബ്ദുല്‍ ജലീല്‍ ഫൈസി, അലി യമാനി, അബ്ദുല്ലത്തീഫ് വാഫി, അബദുല്‍ കരീം ബാഖവി, ഹംസ ദാരിമി സംസാരിച്ചു.
ജന.സെക്രട്ടറി അഷ്റഫ് ഫൈസി പനമരം സ്വാഗതവും എം.കെ ഇബ്റാഹിം മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."