HOME
DETAILS
MAL
കേന്ദ്രസര്‍ക്കാരിന്റെ യുവജന നയങ്ങള്‍ക്കെതിരേ എ.ഐ.വൈ.എഫ്
backup
March 24 2018 | 05:03 AM
മലപ്പുറം: കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ വാഗ്ദാന ലംഘനത്തിനും യുവജന വിരുദ്ധ നയങ്ങള്‍ക്കുമെതിരെ എ.ഐ.വൈ.എഫ് കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്ക് യുവനജ മാര്‍ച്ചും ധര്‍ണയും നടത്തി.
യുവാക്കളുടെ തൊഴിലുറപ്പാക്കുന്നതിനു വേണ്ടി ഭഗത്സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ രക്തസാക്ഷി ദിനത്തില്‍ 'അബെന്ഗാ' (ഭഗത്സിങ് നാഷനല്‍ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ട്) നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രാജ്യവ്യാപകമായി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.
മലപ്പുറം മണ്ഡലത്തില്‍ ദൂരദര്ശന് കേന്ദ്രത്തിലേക്ക് നടത്തിയ മാര്‍ച്ച് എ.ഐ.വൈ.എഫ് ജില്ലാ ജോ. സെക്രട്ടറി യൂസഫ് കലയത്ത് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."