എ.ആര്‍ നഗര്‍ പഞ്ചായത്ത് ഭരണ സമിതി പ്രക്ഷോഭത്തിന്
തിരൂരങ്ങാടി: പഞ്ചായത്ത് അധികൃതരെ തെറ്റിധരിപ്പിച്ച് ദേശീയപാതാ വികസനത്തിന് അലൈന്‍മെന്റ് നടത്തിയെന്നാരോപിച്ച് എ.ആര്‍ നഗര്‍ പഞ്ചായത്ത് ഭരണ സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു.
സര്‍വേക്കും ഭൂമി ഏറ്റെടുക്കുന്നതിനും വേണ്ടി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. പുതിയ അലൈന്‍മെന്റിന് പഞ്ചായത്ത് അംഗീകാരം നല്‍കിയെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍ പുതിയ അലൈന്‍മെന്റെന്ന രീതിയില്‍ കാണിച്ചത് ഒരു സാറ്റലൈറ്റ് ചിത്രം മാത്രമാണ്.
അതില്‍ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇതിനെ കുറിച്ച് വിശദീകരണം ആരാഞ്ഞപ്പോള്‍ വീടോ ആരാധനാലയങ്ങളോ നഷ്ടപ്പെടില്ലെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് രണ്ടോ മൂന്നോ വീടുകള്‍ ഭാഗികമായി ഉള്‍പ്പെടും എന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ പുതിയ അലൈന്‍ മെന്റ് അനുസരിച്ച് എ.ആര്‍ നഗര്‍ പഞ്ചായത്തിലെ നൂറോളം വീട് നഷ്ടപ്പെടുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ജനങ്ങള്‍ക്കൊപ്പം നിന്ന് സമരം ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കുപ്പേരി സുബൈദ, വൈസ് പ്രസിഡന്റ് കൊളക്കാട്ടില്‍ ഇബ്രാഹീം കുട്ടി, അംഗങ്ങളായ കള്ളിയത്ത് റുഖിയ ടീച്ചര്‍, എന്‍.വി നഫീസ ടീച്ചര്‍, പെരുവള്ളൂര്‍ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ കാവുങ്ങല്‍ ഇസ്മാഈല്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."