HOME
DETAILS
MAL
ചോദ്യപേപ്പര്‍ ചോര്‍ച്ച: ഹയര്‍സെക്കന്‍ഡറി ഓഫിസ് എം.എസ്.എഫ് ഉപരോധിച്ചു
backup
March 24 2018 | 06:03 AM
കണ്ണുര്‍: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സമഗ്രാന്വേഷണം നടത്തുക, വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കന്‍ഡറി റീജിയനല്‍ ഓഫിസ് ഉപരോധിച്ചു.
ചോദ്യപേപ്പര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും വേണ്ട ഗൗരവം ഉള്‍ക്കൊള്ളാതെ പുകമറ സൃഷ്ടിക്കുന്ന വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന് എം.എസ്.എഫ് ആരോപിച്ചു. ഉപരോധം നടത്തിയ എം.എസ്.എഫ് നേതാക്കളായ ഹാഷിം ബംബ്രാണി, ഫായിസ് കവ്വായി, ഷുഹൈബ് കൊതേരി, അബ്ദുല്‍ ഹമീദ്, അനസ് എടയന്നൂര്‍ എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. നസീര്‍ പുറത്തീല്‍, അസ്ലം പാറേത്, ശകീബ് നീര്ച്ചാല്, സഹൂദ് മുഴപ്പിലങ്ങാട്, ഷഹബാസ് കാര്യത്, ആസിഫ് തലശ്ശേരി, ബാസിത് മാണിയൂര്‍, ജാബിര്‍ തങ്കയം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."