HOME
DETAILS
MAL
പ്ലസ് ടു ചോദ്യപേപ്പര്‍ ചോര്‍ച്ച: റീജ്യനല്‍ ഡയരക്ടറെ എം.എസ്.എഫ് ഉപരോധിച്ചു
backup
March 24 2018 | 07:03 AM
കണ്ണൂര്‍: പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് പ്ലസ് ടു ഫിസിക്സ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് എം.എസ്.എഫ് റീജ്യനല്‍ ഹയര്‍ സെക്കന്‍ഡറി ഡയരക്ടറെ ഉപരോധിച്ചു.
ഉപരോധത്തിനു നേതൃത്വം നല്കിയ സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ഫായിസ് കവ്വായി, സി.ഐ ഹമീദ്, ശുഹൈബ് കൊനേരി എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലിസുമായി വാക്കേറ്റം ഉണ്ടായി.
പിന്നീട് നേതാക്കളെ ജാമ്യത്തില്‍ വിട്ടു. ജാബിര്‍ തങ്കയം, കുഞബ്ദുല്ല ബിരിച്ചേരി, അഷ്റഫ് ബോവിക്കാനം, ഷുഹൈബ് കൊത്തെരി, അനസ്, അസ്ലം പാളയത്ത്, നസിര്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."