HOME
DETAILS

മാളയിലെ വ്യാപാരികളെ കുടിയൊഴിപ്പിക്കല്‍: അടിയന്തിര പഞ്ചായത്ത് കമ്മിറ്റി യോഗം വിളിക്കണമെന്ന് യു.ഡി.എഫ്

  
backup
March 24 2018 | 08:03 AM

%e0%b4%ae%e0%b4%be%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf



മാള : മാളയിലെ യഹൂദ സ്മാരകങ്ങള്‍ പുരാവസ്തു വകുപ്പു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു വ്യാപാരികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തിരമായി പഞ്ചായത്ത് കമ്മിറ്റി യോഗം വിളിച്ചു കൂട്ടണമെന്നു യു.ഡി.എഫ് അംഗങ്ങള്‍ കേരള പഞ്ചായത്ത് രാജ് നിയമം 161 (1എ) പ്രകാരം നല്‍കിയ നോട്ടീസിലൂടെ ആവശ്യപ്പെട്ടു. 2016 ഒക്ടോബര്‍ 24 ല്‍ ചേര്‍ന്ന ഭരണസമിതി യോഗത്തിലെ ഏഴാം നമ്പര്‍ അജണ്ട മാള യഹൂദ സിനഗോഗ്, യഹൂദ ശ്മശാനം എന്നിവയുടെ സംരക്ഷണത്തിനായി ഫണ്ടു ലഭ്യമാക്കുന്നതിനു സര്‍ക്കാരിനോടു അപേക്ഷിക്കുന്നതു സംബന്ധിച്ചു എന്നായിരുന്നു.
സംസ്ഥാന ധനകാര്യ വകുപ്പുമന്ത്രിയുമായി പഞ്ചായത്ത് പ്രസിഡന്റ്് നേരിട്ടു സംസാരിച്ചു യഹൂദ സ്മാരകങ്ങളുടെ സംരക്ഷണത്തിനു സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടു ഉറപ്പാക്കിയിട്ടുണ്ടെന്നും അതിനു വേണ്ടി തീരുമാനം എടുക്കുവാന്‍ എന്നാണു അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു സെക്രട്ടറിയുടെ ചാര്‍ജ്ജു വഹിച്ചിരുന്ന അസിസ്റ്റന്റ്് സെക്രട്ടറി പി.എസ് ശ്രീകാന്ത് കമ്മിറ്റിയില്‍ വിശദീകരിച്ചിരുന്നു .
തുടര്‍ന്നു ആഴ്ചകളോളം അജണ്ടയുടെ തീരുമാനം അന്വേഷിച്ച യു.ഡി.എഫ് അംഗങ്ങളോടു തീരുമാനം ഇതുവരെ മിനിറ്റ്‌സില്‍ ചേര്‍ത്തിട്ടില്ല എന്ന മറുപടിയാണു അന്നു മിനിറ്റ്‌സ് റെക്കോര്‍ഡ് ചെയ്തിരുന്ന ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചിരുന്നത്. സംരക്ഷണ ഫണ്ട് യഹൂദ സ്മാരകങ്ങള്‍ക്ക് ലഭിക്കുവാനുള്ള തീരുമാനമായതു കൊണ്ടാണു പിന്നീടു തങ്ങളതേപ്പറ്റി അന്വേഷിക്കാതിരുന്നത്. മാള ഗ്രാമപഞ്ചായത്തിന്റെ 2016 മെയ് 26നു ഏഴാം നമ്പര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സിനഗോഗിന്റെ കിഴക്കുവശം പൊതുമരാമത്ത് റോഡിനു പടിഞ്ഞാറു വശമുള്ള സ്വകാര്യ വ്യക്തികളുടെ കടകളിരിക്കുന്ന സ്ഥലം സര്‍ക്കാരിനോടു ഏറ്റെടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഇതനുസരിച്ചു 2018 ഫെബ്രുവരി 21 നു സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്നു നാട്ടുകാര്‍ മനസ്സിലാക്കിയതു ഈമാസം 10 നു മുസിരിസ് പൈതൃക പദ്ധതിയിലെ ഉദ്യോഗസ്ഥര്‍ മാള സന്ദര്‍ശിച്ചപ്പോഴാണ് . തുടര്‍ന്നു സെക്രട്ടറിയില്‍ നിന്നും ഇക്കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഈമാസം 14 നു ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ മേല്‍ തീരുമാനം പുനപരിശോധിക്കുവാന്‍ അപേക്ഷ നല്‍കിയിട്ടു ഇതുവരെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
മാള ടൗണ്‍ പ്രദേശത്തു വികസനത്തിന്റെ ഭാഗമായി കടകളുടെ ഭൂരിഭാഗവും നഷ്ടപ്പെട്ട കച്ചവടക്കാര്‍ക്കു മാള പഞ്ചായത്ത്, എം.എല്‍.എ, കലക്ടര്‍ എന്നിവരുടെ സാന്നിധ്യത്തിലെടുത്ത തീരുമാനപ്രകാരം കടകളുടെ ബാക്കി വരുന്ന ഭാഗം മെയ്ന്റനന്‍സ് ചെയ്തു ഉപജീവന മാര്‍ഗ്ഗമായ കച്ചവടം തുടര്‍ന്നു നടത്തിക്കൊണ്ടു പോകാനുള്ള സൗകര്യം ചെയ്തിട്ടുണ്ടായിരുന്നതാണ്.
പഞ്ചായത്ത് കമ്മിറ്റിയില്‍ പോലും ചര്‍ച്ച ചെയ്യാതെ സ്ഥലം ഏറ്റെടുക്കുവാന്‍ സര്‍ക്കാരിനോടു അഭ്യര്‍ത്ഥിക്കുവാനെടുത്ത തീരുമാനം വ്യാപാരികള്‍ക്കു ഉപജീവ മാര്‍ഗം നഷ്ടപ്പെടുവാനിടയാക്കും. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധമുള്ള തങ്ങള്‍ക്കു ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനോ വിയോജനം രേഖപ്പെടുത്തുന്നതിനോ അവസരം നല്‍കാതെ പഞ്ചായത്ത് പ്രസിഡന്റ്് നല്‍കിയ ഉള്‍കുറിപ്പ് മിനിറ്റ്‌സില്‍ രേഖപ്പെടുത്തണമെന്നു നിര്‍ബ്ബന്ധിച്ചതിനാലാണു ഇപ്രകാരം തീരുമാനം എഴുതി ചേര്‍ത്തതെന്നു മിനിറ്റ്‌സ് റെക്കോര്‍ഡ് ചെയ്തിരുന്ന ഉദ്യോഗസ്ഥന്‍ ഞങ്ങളോടു സമ്മതിച്ചിരുന്നതാണ്.
പഞ്ചായത്ത് പ്രസിഡന്റ്് തികച്ചും ഏകാധിപത്യപരമായി തന്നിഷ്ടവും ധിക്കാരവും അടിച്ചേല്‍പ്പിച്ചതുവഴി എട്ടു വ്യാപാരികള്‍ക്കാണു ഉപജീവനം നഷ്ടമായിത്തീരുവാനിടയാക്കി സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടുള്ളത്.
ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനാണു യു.ഡി.എഫ് അംഗങ്ങളായ ടി.കെ ജിനേഷ്, വര്‍ഗ്ഗീസ് വടക്കന്‍, സ്മിത ഫ്രാന്‍സിസ്, ജൂലി ബെന്നി, നിത ജോഷി, സുനിത മനോഹരന്‍, ടി.ആര്‍ സുഖില്‍ എന്നിവര്‍ കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം നോട്ടീസ് നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  17 days ago