HOME
DETAILS
MAL
കര്‍ഷകര്‍ക്ക് ആശ്വാസമായി വാഴാനി ഡാം തുറന്നു
backup
March 24 2018 | 08:03 AM
എരുമപ്പെട്ടി: കര്‍ഷകര്‍ക്ക് ആശ്വാസമായി വാഴാനി ഡാം തുറന്നു .സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.വടക്കാഞ്ചേരി -കേച്ചേരി പുഴയിലേക്കുളള ഷട്ടറുകളാണ് തുറന്നത് .
വടക്കാഞ്ചേരി നഗരസഭ, എരുമപ്പെട്ടി, വേലൂര്‍, കടങ്ങോട്,ചൂണ്ടല്‍ എന്നീ പഞ്ചായത്തുകളിലെ പുഴയോര കര്‍ഷകര്‍ ഈ പുഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത് .
വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ ഡാമില്‍ നിന്നും വെള്ളം തുറന്നു വിടണമെന്ന കര്‍ഷകരുടെ ഭാഗത്ത് നിന്നുള്ള ആവശ്യം ശക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡാം തുറക്കണമെന്ന വാര്‍ത്ത സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."