മാലിന്യം വലിച്ചെറിയുന്നത് ഉപേക്ഷിച്ചാല്‍ രോഗം അകറ്റാം: മുല്ലക്കര രത്നകരന്‍
കൊല്ലം: മാലിന്യം വലിച്ചെറിയുന്ന ശീലം ഉപേക്ഷിച്ചാല്‍ ഒട്ടേറെ രോഗങ്ങളെ അകറ്റാന്‍ കഴിയുമെന്ന് മുല്ലക്കര രത്നാകരന് എം.എല്‍.എ.
സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ പരമ്പര ചടയമംഗലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുചിത്വം ഉറപ്പാക്കാന്‍ ഓരോരുത്തരും മുന്‍കൈയെടുക്കണം. അതുവഴി രോഗപ്രതിരോധം തന്നെയാണ് സാധ്യമാവുകയെന്നും എം.എല്‍.എ പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി അധ്യക്ഷയായി. ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്ര, ബി.ഡി.ഒ ബീനാകുമാരി സംസാരിച്ചു.
വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. ശശി, നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപര്‍വൈസര്‍ എം. നാരായണന് എന്നിവര്‍ ക്ലാസെടുത്തു. ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പ്, ഗ്രാമവികസന വകുപ്പ്, ശുചിത്വമിഷന്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന സെമിനാറില്‍ തദ്ദേശസ്ഥാപന പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."