ഐ.എസ്.ഒ പദവിയില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത്
കാസര്‍കോട്: ജില്ലാ പഞ്ചായത്തിന് ലഭിച്ച ഐ.എസ്.ഒ 9001: 2015 സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും സര്‍ട്ടിഫിക്കേഷന്‍ അവതരണവും ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഐ.എസ്.ഒ പ്രഖ്യാപനം നടത്തി. ജില്ലയുടെ തദ്ദേശസ്വയംഭരണ ചരിത്രത്തിന് ഗതിവേഗം നല്‍കിയ പ്രസ്ഥാനമെന്ന നിലയില്‍ ജില്ലാ പഞ്ചായത്ത് മാതൃകയാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
ഓഫിസ് പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ച് മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിക്കനുസൃതമായി ചിട്ടയോടുകൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഫലമാണ് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു. ഈ നേട്ടത്തിനായി പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാരേയും ബഷീര്‍ പ്രശംസിച്ചു.
റെക്കോഡ് റൂം, റാമ്പ് സൗകര്യം, ഫ്രണ്ട് ഓഫിസ്, പേപ്പര്‍ രഹിത ഓഫിസിനായി സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരണം, കുഞ്ഞുങ്ങളെ മൂലയൂട്ടുന്നതിനുള്ള സൗകര്യം, പൊതുജനങ്ങള്‍ക്ക് ടോയ്‌ലറ്റ് തുടങ്ങിയവ ഓഫിസില്‍ ഒരുക്കിയിട്ടുണ്ട്. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതുമായി ബന്ധപ്പെട്ട ജില്ലാ പഞ്ചായത്തിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തന റിപോര്‍ട്ട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.വി.പി.പി മുസ്തഫ, അഡ്വ.എ.പി ഉഷ, ഹര്‍ഷദ് വോര്‍ക്കാടി, കെ.ശ്രീകാന്ത്, പുഷ്പ അമേക്കള, മുംതാസ് സമീറ, ഷാനവാസ് പാദൂര്‍, എം.നാരായണന്‍ വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."