ഓടപ്പള്ളം വനാതിര്‍ത്തി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷം
സുല്‍ത്താന്‍ ബത്തേരി: വനാതിര്‍ത്തി പ്രദേശമായ വള്ളുവാടിയില്‍ അതി രൂക്ഷമായ വന്യമൃഗശല്യം. വള്ളുവാടി പല്‍പ്പാത്ത് എല്‍ദോയുടെ അഞ്ചേക്കര്‍ വാഴ കൃഷി വന്യമൃഗങ്ങള്‍ നശിപ്പിച്ചു.
ഏഴ് ലക്ഷം രൂപ ബാങ്ക് ലോണ്‍ എടുത്താണ് സോളാര്‍ ഫെന്‍സിങും വാഴ കൃഷിയും ചെയ്തത്. സോളാര്‍ ഫെന്‍സിങ് സ്ഥാപിച്ചിട്ടും രക്ഷയില്ലെന്ന് എല്‍ദോ പറയുന്നു. ഫെന്‍സിങ് ചവിട്ടിപ്പൊളിച്ചാണ് ആനയടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലും കൃഷിസ്ഥലങ്ങളിലും ഇറങ്ങുന്നത്. വാഴ, കമുക്, തെങ്ങ് തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളാണ് ആന, പന്നി, കുരങ്ങ്, മാന്‍ തുടങ്ങിയ വന്യമൃഗങ്ങള്‍ നിത്യേന നശിപ്പിക്കുന്നത്. കൃഷിസ്ഥങ്ങളില്‍ എത്തുന്ന കാട്ടാനകള്‍ പടക്കംപൊട്ടിച്ചാലും ശബ്ദമുണ്ടാക്കിയാലും കാട്ടിലേക്ക് പോകാതെ കൃഷിയിടങ്ങളില്‍ തന്നെ നില്‍ക്കും. കൃഷിക്കാരോ വനംവകുപ്പ് വാച്ചര്‍മാരോ ടോര്‍ച്ചടിച്ച് ഓടിക്കാന്‍ ശ്രമിക്കുമ്പോള്‍ വെളിച്ചത്തിന് നേരെ ഓടിയടുത്ത് വീടിന്റെ മുറ്റം വരെ എത്താറുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
വീടുകളിലെ കുടിവെള്ളത്തിന്റെ പൈപ്പുകളും ചവിട്ടിപൊട്ടിക്കും. അവസ്ഥ തുടര്‍ന്നിട്ടും ഇതുവരെ സര്‍ക്കാര്‍ തലത്തിലുള്ള നഷ്ടപരിഹാരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."