അതിര്‍ത്തി വനത്തില്‍ ചന്ദനമരങ്ങള്‍ക്ക് അശുഭകാലം
കാട്ടാക്കട: കേരള- തമിഴ്‌നാട് അതിര്‍ത്തി വനത്തില്‍ നിന്ന് ചന്ദനമരങ്ങള്‍ മോഷണം പോവുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരങ്ങള്‍ തേടി മോഷ്ടാക്കള്‍ വനത്തില്‍ കയറുകയാണെന്ന് വനം വകുപ്പ് പറയുന്നു. വനത്തില്‍ കയറുന്ന മരക്കവര്‍ച്ചക്കാര്‍ അധികവും ഈ കേസുകളില്‍ ജയില്‍ വാസം അനുഭവിച്ചവരുമാണ്.
അതിര്‍ത്തി പങ്കിടുന്ന അഗസ്ത്യവനത്തിലെ നെയ്യാര്‍, കുലശേഖരം വഴി അകത്തുകയറുന്ന മോഷ്ടാക്കള്‍ ചന്ദനം മുറിച്ച് തമിഴ്‌നാട്ടിലെത്തിച്ച് ഹൈടെക്ക് ബസുകളിലാണ് കേരളത്തില്‍ എത്തുന്നതും കടല്‍ കടക്കുന്നതും. വിതുരക്ക് സമീപം ബോണക്കാട്ട് നിന്ന് രഹസ്യവഴിയുണ്ട്. ഇതു വഴി തമിഴ്‌നാട്ടിലെ ഉള്‍ക്കാടുകളില്‍ എത്തി മരം മുറിച്ച് കടത്തുന്ന സംഘങ്ങളും ഇപ്പോള്‍ സജീവമായതായി സൂചനയുണ്ട്.
പണ്ട് ബ്രിട്ടീഷുകാര്‍ തേയില തോട്ടങ്ങളില്‍ പോകാന്‍ നിര്‍മിച്ച കുതിരപാതവഴിയാണ് ഇവര്‍ കടന്നുപോകുന്നത്. അതിര്‍ത്തി വനമായതിനാലും മഞ്ഞുമൂടിയ ഭാഗമായതിനാലും ഇവിടെ വനപാലകര്‍ ഉണ്ടാകാറില്ല. അമ്പൂരി ആനനിരത്തി വഴിയും ചന്ദനമര കവര്‍ച്ചക്കാര്‍ പോകുന്നതായും വനപാലകര്‍പറയുന്നു. ദിവസങ്ങളോളം തങ്ങാന്‍ പാകത്തില്‍ പോകുന്ന സംഘങ്ങളാണ് ചന്ദനമരങ്ങള്‍ മുറിക്കുന്നത്. അതിന് ഒത്താശ നല്‍കുന്നത് മുന്‍പ് ചന്ദനമര കവര്‍ച്ച നടത്തി പിടിയിലായവര്‍ ആണെന്നും സൂചനയുണ്ട്.
കളക്കാട്, കീരിപ്പാറ, കാളികേശം, ഇഞ്ചിക്കാട്, 900 ഏക്കര്‍ എന്നിവിടങ്ങള്‍ ചന്ദനമരങ്ങളുടെ ഭൂമിയാണ്. പേപ്പാറ വനത്തിലെ ചിലയിടങ്ങളിലും ചന്ദനമരം കൂട്ടമായി നില്‍പ്പുണ്ട്. നെയ്യാര്‍- കളക്കാട് വന്യജീവി സങ്കേതങ്ങളുമായി ചുറ്റി കിടക്കുന്ന ഇവിടെനിന്നാണ് മരം വെട്ടുന്നതെന്ന് സംശയമുണ്ട്. അടുത്തിടെ രണ്ടുപേരെ പിടികൂടിയതും ഈ കേസിലാണ്. വന്യമൃഗവേട്ട ഉള്‍പ്പടെയുള്ള കേസിലെ പ്രതികളാണ് മരം കവര്‍ച്ചക്ക് പുറപ്പെടുന്നത്. നാഗര്‍കോവിലാണ് ഇവരുടെ സംഗമസ്ഥാനം. അവിടെ നിന്നാണ് വിവിധയിടങ്ങളില്‍ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."