HOME
DETAILS

നെഹ്റു ട്രോഫി വള്ളംകളി: സ്റ്റാര്‍ട്ടിങിന് പുതിയ സംവിധാനം

  
backup
March 25 2018 | 10:03 AM

%e0%b4%a8%e0%b5%86%e0%b4%b9%e0%b5%8d%e0%b4%b1%e0%b5%81-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82%e0%b4%95%e0%b4%b3%e0%b4%bf

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയായി സ്റ്റാര്‍ട്ടിങിന് പുതിയ സംവിധാനം പരീക്ഷിക്കാന്‍ ബോട്ട്‌റേസ് സൊസൈറ്റി ഭരണസമതി യോഗത്തില്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് ഓട്ടോമാറ്റിക് സംവിധാനം രൂപകല്‍പ്പന ചെയ്ത് അവതരിപ്പിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് സൊസൈറ്റിയെ 10 സ്ഥാപനങ്ങള്‍ സമീപിച്ചിരുന്നു.
ഇതില്‍ ഐ.ഐ.ടി. കാണ്‍പൂര്‍, ഐ.ഐ.എം. കോഴിക്കോട്, പുന്നപ്ര എഞ്ചിനിയറിങ് കോളജ്, നോയിഡയിലെ സാന്‍സ് സ്‌പോര്‍ട്‌സ്, മുഹമ്മയിലെ ഋഷികേശ് എന്നിവരുടെ മാതൃകകള്‍ പരിശോധിക്കും. ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസകിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.കഴിഞ്ഞ ഭരണസമതിയോഗത്തില്‍ ഇതുസംബന്ധിച്ച് പുതിയ സംവിധാനത്തിനായി ശ്രമിക്കാന്‍ സൊസൈറ്റി അധ്യക്ഷയായ ജില്ല കളക്ടര്‍, സെക്രട്ടറിയായ സബ് കളക്ടര്‍ എന്നിവരെ യോഗം ചുമതലപ്പെടുത്തിയിരുന്നു.
ഇതിന്റെയടിസ്ഥാനത്തില്‍ നടത്തിയ വിജ്ഞാപനത്തിലാണ് 10 സ്ഥാപനങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഒരു ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ സംവിധാനത്തിന് ചെലവാകുമെന്നാണ് സ്ഥാപനങ്ങളുടെ കണക്കുകൂട്ടല്‍.
എങ്കിലും പ്രഗല്‍ഭരെന്നു ഭരണസമതി വിലയിരുത്തിയ ഈ അഞ്ചുസ്ഥാപനങ്ങളുടെ മാതൃകകള്‍ പരീക്ഷിക്കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു. പരീക്ഷണം സ്റ്റാര്‍ട്ടിങ് പോയിന്റില്‍ ഭരണസമതിയംഗങ്ങള്‍ വിലയിരുത്തിയ ശേഷം മികച്ച സംവിധാനം നടപ്പാക്കും.
ഈവര്‍ഷം മുതല്‍ കേരളത്തില്‍ വള്ളംകളി ലീഗ് മല്‍സരങ്ങള്‍ക്കുള്ള ശ്രമം ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ചുണ്ടന്‍വള്ളങ്ങളുടെ ലീഗ് നടപ്പായാല്‍ ആറു മാസത്തോളം തുഴച്ചിലുകാര്‍ക്ക് തൊഴിലുണ്ടാകും.
അതോടൊപ്പം പ്രൈസ് മണിയുള്‍പ്പടെയുള്ള എല്ലാ മേഖലയിലും വലിയ മാറ്റമുണ്ടാകകുമെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ നിയമാവലിയും ചട്ടക്കൂടും തയ്യാറാക്കുന്നതിന് സമയമെടുക്കുമെന്നതിനാല്‍ നെഹ്‌റുട്രോഫിക്കായുള്ള ഒരുക്കങ്ങള്‍ സമാന്തരമായി നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വള്ളംകളി പ്രദേശമാകെ വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ്. നിലവിലുള്ള പവലിയന്‍ പൊളിച്ചുമാറ്റി രണ്ടു നില പവലിയനും ബോട്ട് മ്യൂസിയവും ആസൂത്രണം ചെയ്യുന്നുണ്ട്. പഴയകാല വള്ളങ്ങളെ മ്യൂസിയത്തില്‍ സംരക്ഷിച്ച് പ്രദര്‍ശിപ്പിക്കാനും നടപടിയുണ്ടാകും.
ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സൊസൈറ്റി ചെയര്‍പെഴ്‌സണായ കളക്ടര്‍ ടി.വി അനുപമ അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് ചാണ്ടി എം.എല്‍.എ., നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, മുന്‍ എം.എല്‍.എ.മാരായ സി.കെ.സദാശിവന്‍, കെ.കെ.ഷാജു, സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ഭരണസമതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  34 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago