മോദി ആപ്പ് ചോര്‍ച്ച: വിവരങ്ങള്‍ കൈമാറില്ലെന്ന സ്വകാര്യതാ നയം പൊളിച്ചെഴുതി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തിക്കൊടുത്തുവെന്ന ആരോപണം വന്നതിനു പിന്നാലെ ആപ്പിലെ സ്വകാര്യതാ നയം (പ്രൈവസി പോളിസി) പൊളിച്ചെഴുതി. ഉപയോക്താക്കളുടെ വിവരങ്ങള്‍ സ്വകാര്യമായും സുരക്ഷിതമായും സൂക്ഷിക്കുമെന്ന ഭാഗം ഒഴിവാക്കിയാണ് സ്വകാര്യതാ നയം അപ്ഡേറ്റ് ചെയ്തത്.
നരേന്ദ്ര മോദി ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റില്‍ ഇപ്പോഴുള്ള പ്രൈവസി പോളിസി ഇങ്ങനെ..
എന്നാല്‍ മാര്‍ച്ച് 23ന് ഇങ്ങനെയായിരുന്നില്ല പ്രൈവസി പോളിസി. നിങ്ങളുടെ വ്യക്തി വിവരങ്ങളും കോണ്ടാക്ടും വിശ്വാസ്യതയോടെ സൂക്ഷിക്കുമെന്നും മറ്റൊരു ആവശ്യത്തിന് ഉപയോഗിക്കില്ലെന്നും വ്യക്തമാക്കുന്നുണ്ട്. നിങ്ങളുടെ അനുമതിയില്ലാതെ മൂന്നാം പാര്‍ട്ടിക്ക് കൈമാറില്ലെന്നും കൊടുത്തിരുന്നു. ആള്‍ട്ട് ന്യൂസാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ഫ്രഞ്ച് സൈബര്‍ ഗവേഷകനായ ആല്‍ഡേഴ്സണ്‍ ആണ് നരേന്ദ്ര മോദി ആപ്പിലെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറിയെന്ന് വെളിപ്പെടുത്തി ട്വീറ്റ് ചെയ്തത്. അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപിന് കൈമാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ചോര്‍ത്തിയെന്ന ആരോപണം ശരിയാണെന്നു തെളിയിക്കുന്നതാണ് പ്രൈവസി പോളിസിയില്‍ വരുത്തിയ മാറ്റങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."