HOME
DETAILS
MAL
യുവാക്കളെ അസഭ്യം വിളിച്ച എസ്.ഐക്കെതിരേ നടപടി
backup
March 26 2018 | 02:03 AM
ഈരാറ്റുപേട്ട: യുവാക്കളെ അസഭ്യം വിളിച്ച ഈരാറ്റുപേട്ട പൊലിസ് സബ് ഇന്‍സ്പെക്ടര്‍ക്കെതിരേ നടപടി. വിഷയത്തില്‍ പാലാ ഡിവൈ.എസ്.പിയോട് ജില്ലാ പൊലിസ് മേധാവി മുഹമ്മദ് റഫീഖ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ഹെല്‍മറ്റില്ലാതെ ബൈക്കില്‍ യാത്രചെയ്ത ഭരണങ്ങാനം സ്വദേശിക്കള്ക്കെതിരേയാണ് എസ്.ഐ. അസഭ്യവര്‍ഷം നടത്തിയത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാക്കള്‍ തന്നെയാണ് ഇത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്.
സംഭവം വാര്‍ത്തയായതോടെ ജില്ലാ പൊലിസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."