പാരമ്പര്യത്തെ തള്ളിപ്പറഞ്ഞവര്‍ അപകടകാരികള്‍: മജ്ലിസെ ഇഹ്തിറാം
കോഴിക്കോട്: തീവ്ര ആശയധാരയുടെ അടിത്തറ നവീന വാദമാണെന്നും എന്‍.ഡി.എഫിന്റെ പിറവിക്ക് പിന്നില്‍ പോലും ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന പരിഷ്കൃത സംഘടനകളുടെ സ്വാധീനം ബോധ്യമാണെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു.
ആദര്‍ശ വിശുദ്ധിയുടെ 100ാം വര്‍ഷത്തിലേക്ക് എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സമസ്ത ആദര്‍ശ കാംപയിനിന്റെ ഭാഗമായി ജില്ലാ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന പൈതൃക മുന്നേറ്റ യാത്രയുടെ മുന്നോടിയായി സംഘടിപ്പിച്ച' മജ്ലിസെ ഇഹ്തിറാം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി.
നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. അബു മൗലവി അമ്പലക്കണ്ടി, അബൂബക്കര്‍ ഫൈസി മലയമ്മ, സലാം ഫൈസി മുക്കം, ടി.വി.സി അബ്ദുസമദ് ഫൈസി,റഷീദ് ഫൈസി വെള്ളായിക്കോട്,പി.ബാവ ഹാജി പുവ്വാട്ടുപറമ്പ്, പി.പി അഷ്റഫ് മൗലവി വാണിമേല്‍, കെ.കെ കോയ മൗലവി, എ.ടി.മുഹമ്മദ് മാസ്റ്റര്‍, പി.സി മുഹമ്മദ് ഇബ്രാഹീം, മുഹമ്മദ് പടിഞ്ഞാറത്തറ, പി.സി മുജീബ് റഹ്മാന് മാസ്റ്റര്‍, ഹനീഫ റഹ്മാനി കൊടുവള്ളി,കെ.എന്‍.എസ് മൗലവി, അര്.വി.എ സലാം, സി.പി ഇഖ്ബാല്‍, മുസ്തഫ ദാരിമി കാപ്പാട്, കുഞ്ഞാലന്‍ കുട്ടി ഫൈസി, ടി.പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, അസീസ് നടുവണ്ണൂര്‍,ശറഹ്ബീല്‍ മഹ്റൂഫ്,സിറാജ് ഫൈസി മാറാട്, റാഷിദ് ദാരിമി കടിയങ്ങാട് സംസാരിച്ചു.ജനറല്‍ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും ട്രഷറര്‍ ഖാസിം നിസാമി പേരാമ്പ്ര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."