HOME
DETAILS

ശീതള പാനീയങ്ങള്‍ക്ക് ഗുണനിലവാരമില്ല; നടപടി വേണമെന്ന് ആവശ്യം

  
backup
March 26 2018 | 05:03 AM

%e0%b4%b6%e0%b5%80%e0%b4%a4%e0%b4%b3-%e0%b4%aa%e0%b4%be%e0%b4%a8%e0%b5%80%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%97%e0%b5%81%e0%b4%a3

 

തൊടുപുഴ: ശീതള പാനീയങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നടപടി വേണമെന്ന് ആവശ്യം. അതേസമയം, മേഖലയിലെ കടകളില്‍ വിറ്റഴിക്കുന്ന ശീതളപാനീയങ്ങള്‍ ഗുണനിലവാരമുള്ളതാണോ എന്ന് കണ്ടെത്താന്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വേനല്‍ കടുത്തതോടെ ജൂസുകള്‍ക്കും മറ്റും ആവശ്യക്കാരേറിയ സാഹചര്യത്തില്‍ ബേക്കറികളും കൂള്‍ബാറുകളും വഴിയോരങ്ങളിലെ ജൂസ് വില്‍പനശാലകളും കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ശുദ്ധമായ ജലമാണു ശീതളപാനീയങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തും. ജൂസുകള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്ന പഴങ്ങള്‍, ഐസ്, പഞ്ചസാര, മറ്റു ഭക്ഷ്യവസ്തുക്കള്‍ എന്നിവ നിശ്ചിത ഗുണനിലവാരമുള്ളവയാണോ എന്നു പരിശോധിക്കും. വ്യവസ്ഥകള്‍ പാലിക്കാത്ത കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ശീതളപാനീയമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളവും ഐസും നിശ്ചിത ഗുണനിലവാരം ഉള്ളവയായിരിക്കണം, വെള്ളം ഉള്‍പ്പെടെ എല്ലാ ഭക്ഷ്യവസ്തുക്കളും ഫുഡ് ഗ്രേഡ് പാത്രങ്ങളില്‍ അടച്ചു സൂക്ഷിക്കണം, ഐസ് സൂക്ഷിക്കാന്‍ തെര്‍മോകോള്‍ പെട്ടികള്‍ ഉപയോഗിക്കാന്‍ പാടില്ല തുടങ്ങി വിവിധ നിര്‍ദേശങ്ങള്‍ അധികൃതര്‍ നേരത്തേതന്നെ നല്‍കിയിട്ടുണ്ട്.
വേനലില്‍ വഴിയോരത്തും മറ്റും തുടങ്ങുന്ന താല്‍ക്കാലിക ശീതളപാനീയ കടകള്‍ക്കും ഭക്ഷ്യസുരക്ഷാവകുപ്പു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും കൃത്യമായി പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.മുന്‍വര്‍ഷങ്ങളില്‍ വേനല്‍ക്കാലത്ത് ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലയിലെ ബേക്കറികളും കൂള്‍ബാറുകളും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളില്‍, ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തിരുന്നു.
ചില കടകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ജൂസും മറ്റും തയാറാക്കുന്നതായും ഗുണനിലവാരമില്ലാത്ത ഐസ്, വെള്ളം, പഴങ്ങള്‍ തുടങ്ങിയവ ശീതളപാനീയങ്ങള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്നതായും അന്നു കണ്ടെത്തിയിരുന്നു. ഇതിനു പുറമേ ചില കടകളില്‍ കാലാവധി കഴിഞ്ഞ പായ്ക്കറ്റ് പാലുകള്‍ ഷേക്കിനും മറ്റും ഉപയോഗിക്കുന്നതായും കണ്ടെത്തി. കൊടുംചൂട് മറയാക്കി ഗുണനിലവാരമില്ലാത്ത ശീതളപാനീയങ്ങളുടെ വില്‍പന വ്യാപകമാകാനിടയുള്ള സാഹചര്യം കണക്കിലെടുത്താണ് അധികൃതര്‍ പരിശോധന ശക്തമാക്കാന്‍ ഒരുങ്ങുന്നത്. കുപ്പിവെള്ള വിപണിയിലെ വ്യാജന്മാരെ പിടികൂടാനും പരിശോധനയുണ്ടാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  5 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago