സോഷ്യല്‍ ജസ്റ്റീസ് ഫോറം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
തലയോലപ്പറമ്പ്: ഭക്ഷണത്തില്‍ മായം കലരുന്നത് കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. സോഷ്യല്‍ ജസ്റ്റീസ് ഫോറം പെരുവ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച 'സുഭക്ഷിത സമൂഹം, സുരക്ഷിത കേരളം' ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജോയിന്റ് സെക്രട്ടറി കുരുവിള ആഗസ്തി അധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസും, പ്രതിഭാസംഗമം മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാനും, ഭക്ഷ്യസുരക്ഷാ കണ്‍വന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വര്‍ഗീസ് ചെമ്പോലയും ഉദ്ഘാടനം ചെയ്തു.
മുളക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ സജീവന്‍ കര്‍ഷകരെയും കര്‍ഷകതൊഴിലാളികളെയും ആദരിച്ചു. തിരക്കഥാകൃത്ത് ബി.അനസ് ഭക്ഷ്യസുരക്ഷാ സന്ദേശ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി വി.മാര്‍ക്കോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനതലത്തില്‍ നടന്ന മൗണ്ടനീയറിംഗില്‍ രണ്ടാം സ്ഥാനം നേടിയ മീരാ മോഹനെ ചടങ്ങില്‍ ആദരിച്ചു.
കെ.പി ജോണ്‍, എന്‍.ഒ കുട്ടപ്പന്‍, ജെസി റെജി, മേരി ചാക്കോ, സുനേഷ് കാട്ടാമ്പാക്ക്, രൂത്ത് ബാബു, കുഞ്ഞപ്പന്‍ തുരുത്തിപ്പിള്ളി, ടി.കെ. മഹേഷ്, അല്‍ഫോന്‍സാ റെജി, എന്‍.രമാദേവി, ടി.വൈ ജോയി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."