കര്‍ണാടകയില്‍നിന്നു കേരളത്തിലേക്കു കടത്തുകയായിരുന്ന വന്‍ സ്‌ഫോടകവസ്തു ശേഖരവുമായി തൃശ്ശൂര്‍ സ്വദേശി പിടിയില്‍
ഇരിട്ടി: പൂന്തോട്ട നിര്‍മാണ പച്ചപ്പുല്‍ എന്ന വ്യാജേന കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്‌ഫോടക ശേഖരവുമായി തൃശ്ശൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ എക്‌സൈസ് സംഘമാണ് ലോറിയില്‍ നിന്നും സ്‌ഫോടകശേഖരം പിടികൂടിയത്.
25 കിലോ ഗ്രാം വീതമുള്ള 90 പെട്ടി ജലാറ്റിന്‍ സ്റ്റിക്ക് 9.7 മീറ്റര്‍ വീതമുള്ള 9 പേക്കറ്റ് ഫ്യൂസ് വയര്‍ എന്നിവ സഹിതം തൃശൂര്‍ മണ്ണൂത്തി പാണഞ്ചേരിയില്‍ കളപ്പറമ്പില്‍ ഹൗസില്‍ കെ.ജെ അഗസ്റ്റിന്‍ (32) ആണ് പിടിയിലായത്.
ബംഗലൂരുവില്‍ നിന്ന് പൂന്തോട്ട നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന അലങ്കാര പച്ചപ്പുല്‍ എന്ന വ്യാജ്യേന കെ എല്‍ 48 ഇ 5717 പിക്കപ്പ് വാനില്‍ കോഴിക്കേടേക്ക് കടത്തുകയായിരുന്നു സ്‌ഫോടകശേഖരം.
കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി പ്രഭാകരന്‍, പ്രിവന്റീവ് ഓഫിസര്‍ 'കെ.പി ഹംസ കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ ബൈജേഷ്, പി കെ മനീഷ്, കെ രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് സ്‌ഫോടകശേഖരം പിടികൂടിയത്.
ഇരിട്ടി പൊലിസിനു കൈമാറിയ വാഹനവും പ്രതിയേയും ഇരിട്ടി പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു.
കരിങ്കല്‍ ക്വാറികളില്‍ പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കാനായി വില്‍പനയ്ക്ക് കോഴിക്കോടെത്തിക്കാനായി കടത്തുകയായിരുന്നുവെന്നാണ് പ്രതി പൊലിസിനോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."