HOME
DETAILS

പുതിയ താവളമൊരുക്കി മാവോവാദികള്‍

  
backup
March 27, 2018 | 1:34 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%ae%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b


കാളികാവ്: സംസ്ഥാനത്തെ മാവോവാദികള്‍ പുതിയ താവളങ്ങളിലേക്ക് നീങ്ങിയതായി സൂചന. മാവോവാദികളുടെ നീക്കത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ പൊലിസ്. സംസ്ഥാനത്തെ പ്രധാന കേന്ദ്രമായിരുന്ന വയനാട്ടില്‍ നിന്നാണ് ഇവര്‍ താവളം മാറിയിട്ടുള്ളത്.
വയനാടിനോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ പുതിയ മൂന്ന് താവളങ്ങളിലേക്കാണ് മാവോവാദികള്‍ നീങ്ങിയിട്ടുള്ളത്. കര്‍ണാടക അതിര്‍ത്തിയായ കൊടക് ജില്ലയിലെ കൂര്‍ഗിലാണ് ഒരു സംഘമുള്ളത്. കണ്ണൂര്‍ റൂററിലെ ആറളം മുതല്‍ രാമച്ചിവരെയുള്ള ഭാഗത്താണ് മറ്റൊരു സംഘമുള്ളത്. കോഴിക്കോട് റൂററിലെ തുഷാരഗിരി ഭാഗത്താണ് അടുത്ത സംഘം.
പുതിയ മൂന്ന് താവളങ്ങളും വയനാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണ്. വനമേഖലയിലൂടെ വളരെ വേഗത്തില്‍ വയനാട്ടിലേക്കെത്താനും കഴിയും. വയനാട്ടില്‍ നിന്ന് മാവോവാദികള്‍ പെട്ടെന്ന് പുറത്തേക്ക് പോയതിന്റെ കാരണമറിയാത്തത് പൊലിസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. വയനാടിനെ വളഞ്ഞ് അക്രമിക്കാനുള്ള സാധ്യത വരെ പൊലിസ് സംശയിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയില്‍ മലയാളികളായ സോമനും സി.പി മൊയ്തീനുമാണ് മാവോവാദികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്ത് മാവോവാദികളുടെ സായുധ സേനയുടെ സേനാധിപ ചുമതല വഹിക്കുന്ന വിക്രം ഗൗഡയാണ് കൂര്‍ഗ് മേഖലയില്‍ നേതൃത്വം നല്‍കുന്നത്. കണ്ണൂര്‍ ജില്ലയിലെ ആറളം ഭാഗത്ത് ജയണ്ണയാണ് നേതൃ നിരയിലുള്ളത്. വയനാടിന്റെ രണ്ട് ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന മാവോവാദി സംഘമാണ് മൂന്ന് ഭാഗങ്ങളിലേക്കായി താവളം മാറിയിട്ടുള്ളത്.
കര്‍ണാടക വനമേഖലയില്‍ സായുധ പരിശീലനം നേടിയ പുതുമുഖങ്ങളും പുതിയ താവളത്തിലേക്ക് എത്തിയതായാണ് സൂചന. അട്ടപ്പാടി അഗളിയിലെ മധുവിന്റെ കൊലപാതകത്തിന് ശേഷം പുതുമുഖങ്ങള്‍ അട്ടപ്പാടിയില്‍ എത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മധുവിന്റെ കൊലപാതകം ആയുധമാക്കി ആദിവാസികളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമമാണ് അട്ടപ്പാടി മേഖലയില്‍ മാവോയിസ്റ്റുകള്‍ നടത്തുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  4 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  4 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  4 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  4 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  4 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  4 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  4 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  4 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  4 days ago