HOME
DETAILS
MAL
രാമനാട്ടുകരയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് കോളറ സ്ഥിരീകരിച്ചു
backup
March 27 2018 | 02:03 AM
ഫറോക്ക്: ബില്‍ഡിങ് നിര്‍മാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളിക്ക് കോളറ സ്ഥിരീകരിച്ചു.
രാമനാട്ടുരയിലെ സ്വകാര്യ കമ്പനിയുടെ ബില്‍ഡിങ് നിര്‍മാണത്തിനെത്തിയ ബംഗാള്‍ സ്വദേശി രാജു ഇസ്‌ലാമി(24) നാണ് കോളറ ബാധിച്ചത്. ഈ മാസം 21ന് കേരളത്തിലെത്തിയ ഇയാളെ വയറിളക്കത്തെ തുടര്‍ന്ന് രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ വെള്ളിയാഴ്ചയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇന്നലെ ഉച്ചയോടെയാണ് കോളറ സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."