ദേശീയപാതാ വികസനത്തിലെ ആശങ്ക ഇ.ടി കേന്ദ്രമന്ത്രിയെ കണ്ടു
ന്യൂഡല്‍ഹി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളുടെ ആശങ്കകള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുനരിധിവാസ പാക്കേജ് തീര്‍പ്പിലെത്താന്‍ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ കാത്തിരിക്കുന്ന സാഹചര്യത്തില്‍ പുനരിധിവാസ പാക്കേജിലുള്ള അനിശ്ചിതാവസ്ഥയും ജനങ്ങളുടെ ആശങ്കയും പരിഹരിക്കണമെന്ന് ഇ.ടി കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.
ഭൂമിയുടെ യഥാര്‍ഥ വില, കെട്ടിട നിയമങ്ങള്‍ ഉദാരമാക്കല്‍, സ്ഥലമൊഴിഞ്ഞു കൊടുക്കേണ്ടതിന്റെ സമയപരിധി തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുക, ശ്മശാന ഭൂമികള്‍ക്കു സമീപത്തുകൂടി കടന്നുപോകുന്ന ദേശീയപാതയുടെ ഭാഗങ്ങളില്‍ മേല്‍പാലങ്ങള്‍ നിര്‍മിച്ചു പരിഹാരം കാണുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനവും അദ്ദേഹം കേന്ദ്ര മന്ത്രിക്കു കൈമാറി. വിഷയത്തില്‍ എത്രയും വേഗം കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അറിയിക്കുമെന്ന് നിതിന്‍ ഗഡ്കരി ഇ.ടിക്ക് ഉറപ്പുനല്‍കി. ശ്മശാന ഭൂമികള്‍ക്കു സമീപത്ത് മേല്‍പാലം നിര്‍മിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായി ഇ.ടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."