സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: മൂന്നുദിവസത്തെ സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്നു തുടക്കം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള സംഘടനാ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുകയാണ് യോഗത്തിന്റെ മുഖ്യ അജന്‍ഡ. പുതിയ സാഹചര്യത്തില്‍ വിശാല മതേതര കൂട്ടായ്മയുടെ ഭാഗമാകേണ്ടതിന്റെ ആവശ്യകത ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുകൂലിക്കുന്ന ബംഗാള്‍ ഘടകം കേന്ദ്ര കമ്മിറ്റിയില്‍ വീണ്ടും ചര്‍ച്ചയ്ക്ക് കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ മതേതര കൂട്ടായ്മയുടെ ഭാഗമാകുന്നതിനെ പിന്തുണയ്ക്കുന്ന കാരാട്ട് പക്ഷം കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന നിലപാടില്‍ അല്‍പം അയഞ്ഞിട്ടുണ്ട്.
ത്രിപുര തെരഞ്ഞെടുപ്പിലെ പരാജയവും ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിലെ പ്രതിപക്ഷ വിജയവും യോഗം ചര്‍ച്ചചെയ്യും.
ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താന്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യവും ചര്‍ച്ചയില്‍ വന്നേക്കും. വെള്ളിയാഴ്ച സമാപിക്കുന്ന യോഗത്തില്‍ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."