ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യക്ക് തോല്‍വി
ബിഷ്കേക്: ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ കിര്ഗിസ്ഥാനോട് ഇന്ത്യക്ക് തോല്‍വി. കിര്‍ഗിസ്ഥാന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലാണ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെട്ടത്.
തീര്‍ത്തും നിറംമങ്ങിയ പ്രകടനമായിരുന്നു ഇന്ത്യ പുറത്തെടുത്തത്. കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ കിര്‍ഗിസ്ഥാന്‍ ലീഡ് നേടി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ അഭാവത്തിലായിരുന്നു ഇന്ത്യ ഇറങ്ങിയത്. ആദ്യപകുതിയുടെ തുടക്കത്തില്‍ ഇന്ത്യ ചെറിയ തോതില്‍ കിര്‍ഗിസ്ഥാന്റെ ഗോള്‍ മുഖത്ത് അക്രമം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. രണ്ടാം പകുതിക്ക് ശേഷം കിര്‍ഗിസ്ഥാന്‍ ഇന്ത്യക്ക് മേല്‍ പൂര്‍ണ ആധിപത്യത്തിലാണ് കളിച്ചത്. ഇതോടെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് കിര്‍ഗിസ്ഥാന്‍ തടയിട്ടു. 13 മത്സരങ്ങളില്‍ ഇന്ത്യ തുടര്‍ച്ചയായി വിജയിച്ചിരുന്നു.
ഛേത്രിയുടെ അഭാവത്തില്‍ ഗുര്‍പ്രീത് സിങായിരുന്നു ഇന്ത്യയെ നയിച്ചത്. 72-ാം മിനുട്ടില്‍ മിര്ലാനാനാണ് കിര്‍ഗിസ്ഥാന്‍ വേണ്ടി രണ്ടാം ഗോള്‍ നേടിയത്. 88-ാം മിനുട്ടില്‍ ജെജെയുടെ വകയായിരുന്നു ഇന്ത്യയുടെ ആശ്വാസ ഗോള്‍. പകരക്കാരനായി ഇറങ്ങിയ അനുരുദ്ധ് ഥാപ്പയുടെ പാസ് സ്വീകരിച്ച് ജെറി നല്കിയ ക്രോസില്‍ നിന്നുമായിരുന്നു ജെജെയുടെ ആശ്വാസ ഗോള്‍. മത്സരത്തില്‍ തോറ്റെങ്കിലും ഇന്ത്യ ഏഷ്യന്‍ കപ്പിന് യോഗ്യത നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."